കൊച്ചി∙ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കു കുഴൽപണം കടത്താൻ ക്വട്ടേഷൻ എടുക്കുന്ന മംഗളൂരു, കാസർകോട്, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങളിൽ നിന്നാണു കേരളത്തിൽ വൻതോതിൽ കള്ളപ്പണം കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങൾ രവി പൂജാരിക്കു ലഭിക്കുന്നത്. | Ravi Pujari | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കു കുഴൽപണം കടത്താൻ ക്വട്ടേഷൻ എടുക്കുന്ന മംഗളൂരു, കാസർകോട്, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങളിൽ നിന്നാണു കേരളത്തിൽ വൻതോതിൽ കള്ളപ്പണം കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങൾ രവി പൂജാരിക്കു ലഭിക്കുന്നത്. കാസർകോട് സ്വദേശികളായ ജിയ, കടവന്ത്ര കേസിൽ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന മോനായി എന്നിവർക്ക് വിവരങ്ങൾ അറിയാമെന്നാണ് അന്വേഷണ സംഘത്തോട‌ു പൂജാരി പറഞ്ഞത്.

ഭീഷണിക്കു വഴങ്ങി പണം നൽകുന്നവരിൽ നിന്നും രവി പൂജാരിയുടെ ഓഹരി കൈപ്പറ്റിയിരുന്നത് അടുത്ത ബന്ധുവായ ബെംഗളൂരു സ്വദേശി സുരേഷ് ബസപ്പ പൂജാരിയാണ്. ഇയാൾ പല തവണ കാസർകോട്ടും കൊച്ചിയിലും വന്നുപോയിട്ടുണ്ട്. ഇപ്പോൾ ഒളിവിലാണ്.കടവന്ത്ര വെടിവയ്പു കേസിൽ രവി പൂജാരിയുടെ പങ്കാളികൾ പെരുമ്പാവൂരിലെ ഗുണ്ടാസംഘമാണെന്ന നിഗമനത്തിലാണു പൊലീസ്. ബ്യൂട്ടി പാർലറിൽ ബെക്കിലെത്തി വെടിവയ്പു നടത്തിയ ആലുവ സ്വദേശി ബിലാൽ, എറണാകുളം സ്വദേശി വിപിൻ വർഗീസ് എന്നിവർ അതിനു ശേഷം കടന്നതു പെരുമ്പാവൂരിലേക്കാണ്. പൂജാരിയോട് ഏറെ ബന്ധമുള്ള മംഗളൂരു ഗുണ്ടാസംഘങ്ങളുമായി കൊച്ചിയിൽ ഏറ്റവും അടുപ്പമുള്ളതും പെരുമ്പാവൂർ സംഘത്തിനാണ്.രവി പൂജാരിയുടെ പൊലീസ് കസ്റ്റഡി നാളെ വൈകിട്ട് 5നു തീരും. 

ADVERTISEMENT

ഇന്നും നാളെയുമായി തെളിവെടുപ്പ് പൂർത്തിയായില്ലെങ്കിൽ മാത്രം കൂടുതൽ സമയം ആവശ്യപ്പെടും. ഈ കേസിൽ 5 ദിവസം കൂടി പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അന്വേഷണ സംഘത്തിനു കഴിയും.

കേരളത്തിൽ റജിസ്റ്റർ ചെയ്ത മറ്റു കേസുകളിലും പിന്നീട് രവി പൂജാരിയെ വേണമെങ്കിൽ കസ്റ്റഡിയിൽ വാങ്ങാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് അവസരമുണ്ട്. കാസർകോട് വെടിവയ്പു കേസും അന്വേഷിക്കുന്നതു തീവ്രവാദ വിരുദ്ധ സ്ക്വാഡാണ്.

ADVERTISEMENT

English Summary: Police to investigate Ravi Pujari's money dealings