തിരുവനന്തപുരം ∙ കോൺഗ്രസിലെ നേതൃതല അഴിച്ചുപണിയിൽ വിയോജിപ്പുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് പദം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര നേതൃത്വത്തിന്റെ സമീപനങ്ങളിലെ പ്രതിഷേധം ഈ കൂടിക്കാഴ്ചയിൽ ഉയർന്നതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോൺഗ്രസിലെ നേതൃതല അഴിച്ചുപണിയിൽ വിയോജിപ്പുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് പദം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര നേതൃത്വത്തിന്റെ സമീപനങ്ങളിലെ പ്രതിഷേധം ഈ കൂടിക്കാഴ്ചയിൽ ഉയർന്നതായി അറിയുന്നു.

നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇന്ദിരാ ഭവനിൽ എത്തി മുല്ലപ്പള്ളിയെ കാണുകയായിരുന്നു. പിന്നീടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുല്ലപ്പള്ളിയെ സന്ദർശിച്ചു.മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലെ സൗഹൃദ സന്ദർശനമാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും നടത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു പല കാരണങ്ങളാൽ മുറിവേറ്റ മൂന്നു പേരും അതിനിടയായ സാഹചര്യം പങ്കുവച്ചെന്നാണു വിവരം.

ADVERTISEMENT

3 വർക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതു നേതാക്കൾ മൂന്നു പേരും മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നു ചർച്ചകളിൽ വ്യക്തമായി. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വർക്കിങ് പ്രസിഡന്റുമാരെ ഒപ്പം നിയോഗിക്കുമെന്ന് ഈ ഉന്നത നേതാക്കളെ അറിയിച്ചിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടിയെ വരെ ഇരുട്ടിൽ നിർത്തി കേരളത്തിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയോടുള്ള അനിഷ്ടം ചെന്നിത്തലയും മുല്ലപ്പള്ളിയും പങ്കുവച്ചു. സുധാകരന്റെയും 3 വർക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംബന്ധിച്ച കത്തിൽ മേയ് 8 എന്ന തീയതി കണ്ടതും ചർച്ചാവിഷയമായി. ജൂൺ 8 നായിരുന്നു ഇവരുടെ നിയമനം വന്നത്. കത്തിലെ തീയതി തെറ്റിപ്പോയതാണോ അതോ തെറ്റായ കത്തു പ്രചരിക്കുന്നതാണോ എന്നെല്ലാമുള്ള ചോദ്യങ്ങൾ പരക്കുന്നതു ചർച്ചയിൽ വന്നതായി അറിയുന്നു.

ഇരു നേതാക്കളെയും അവഗണിക്കുന്നതിൽ പരാതിപ്പെട്ട് എ–ഐ വിഭാഗങ്ങൾ കേന്ദ്ര നേതൃത്വത്തിനു പരാതികൾ നൽകിയിട്ടുണ്ട്. കെപിസിസി, ഡിസിസി, പുനഃസംഘടനയിലും ഇതേ സമീപനം തുടർന്നാൽ കടുത്ത പ്രതികരണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണു ഗ്രൂപ്പ് നേതൃത്വങ്ങൾ നൽകുന്നത്.

ADVERTISEMENT

നേതാക്കളെ കണ്ടു സുധാകരൻ

കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ എംപി 15 നോ, 16 നോ ചുമതലയേൽക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ സന്ദർശിച്ചു പിന്തുണ തേടി. കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരനുമായും കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയെ കഴിഞ്ഞ ദിവസം വീട്ടിലെത്തി കണ്ടിരുന്നു.

ADVERTISEMENT

English Summary: Congress leaders meeting after appointments in KPCC