കൊച്ചി ∙ വാക്‌സിനേഷനായി റജിസ്റ്റർ ചെയ്യാൻ ഒടിപി ലഭിക്കുമെങ്കിലും വാക്സീൻ എടുക്കേണ്ട സെന്ററും സമയവും നൽകുന്ന സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വാക്‌സിനേഷനായി റജിസ്റ്റർ ചെയ്യാൻ ഒടിപി ലഭിക്കുമെങ്കിലും വാക്സീൻ എടുക്കേണ്ട സെന്ററും സമയവും നൽകുന്ന സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്

സ്പോട് റജിസ്ട്രേഷൻ സൗകര്യമുണ്ടായിരുന്നപ്പോൾ ഇൗ പ്രശ്നം ഒരുപരിധിവരെ പരിഹരിച്ചിരുന്നെന്നും പുതിയ നയത്തിൽ ഈ സൗകര്യം ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അഭിഭാഷകൻ വിശദീകരിച്ചു. 

ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സീൻ വിതരണത്തിനു വ്യക്തമായ പദ്ധതി നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തയാറാക്കുമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.

മാലിന്യം എടുക്കുന്നവർ മുൻഗണനാ പട്ടികയിലുണ്ടോ ?

ADVERTISEMENT

∙ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു മാലിന്യം ശേഖരിക്കുന്നതിനായി റസി‍ഡൻഷ്യൽ അസോസിയേഷനുകളും മറ്റും നിയോഗിച്ചിരിക്കുന്നവരെ കോവിഡ് മുന്നണിപ്പോരാളികളായി അംഗീകരിച്ച് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. ഇവരെ  പട്ടികയിൽ ഉൾപ്പെടുത്താമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും.

English Summary: High court on covid vaccination, vaccine slot