ന്യൂഡൽഹി ∙ ശക്തമായി മുന്നോട്ടുപോകാൻ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിർദേശിച്ചുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായി സിപിഎം സൃഷ്ടിക്കുന്ന കേസുകൾക്കു ബിജെപി ദേശീയ നേതൃത്വം പ്രാധാന്യം കൽപിക്കുന്നില്ലെന്ന് മന്ത്രി വി.മുരളീധരൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശക്തമായി മുന്നോട്ടുപോകാൻ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിർദേശിച്ചുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായി സിപിഎം സൃഷ്ടിക്കുന്ന കേസുകൾക്കു ബിജെപി ദേശീയ നേതൃത്വം പ്രാധാന്യം കൽപിക്കുന്നില്ലെന്ന് മന്ത്രി വി.മുരളീധരൻ പറഞ്ഞു. കുഴൽപണക്കൊള്ള, സ്ഥാനാർഥി പിൻമാറാൻ പണം നൽകൽ തുടങ്ങിയ കേസുകൾ സജീവമായിരിക്കെയാണ് മുരളീധരനും സുരേന്ദ്രനും നഡ്ഡയെ കണ്ട് അര മണിക്കൂർ ചർച്ച നടത്തിയത്. സുരേന്ദ്രൻ ഇന്നു പാർട്ടിയുടെ സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ കാണും. 

നേതൃമാറ്റമെന്നൊരു വിഷയമേ ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്ലെന്നാണ് നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുരേന്ദ്രനും മുരളീധരനും സൂചിപ്പിച്ചത്. എന്നാൽ, നഡ്ഡയ്ക്കല്ല, പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമാണ് സംസ്ഥാന നേതൃനിരയിലുള്ള 18 പേർ സുരേന്ദ്രനെതിരെ പരാതി നൽകിയിട്ടുള്ളതെന്നും ആ പരാതിയിലാണ് നടപടി പ്രതീക്ഷിക്കുന്നതെന്നും ഒൗദ്യോഗികപക്ഷ വിരുദ്ധ നേതാക്കളിൽ ചിലർ വ്യക്തമാക്കി.

ADVERTISEMENT

കുഴൽപണ കേസിനെക്കുറിച്ച് നഡ്ഡ മുരളീധരനോടും സുരേന്ദ്രനോടും വിശദാംശങ്ങൾ ചോദിച്ചതായാണ് സൂചന. കേസുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെ അവസരമാക്കി മാറ്റണമെന്നും സംസ്ഥാനത്തെ പ്രക്ഷോഭത്തിന് ആവശ്യമെങ്കിൽ കേന്ദ്ര നേതാക്കൾ എത്തുമെന്നും നഡ്ഡ വ്യക്തമാക്കിയത്രേ. 

വകുപ്പുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ, സ്ഥാനാർഥി പിൻമാറ്റ കേസിൽ സുരേന്ദ്രനെതിരെ പൊലീസ് നടപടിയുണ്ടാകാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 

ADVERTISEMENT

പാർട്ടി പ്രതിസന്ധിയിലാവുന്ന കേസുകളുണ്ടാവുമ്പോൾ, സംഘടനയിൽ അഴിച്ചുപണി നടത്തി ആരോപണങ്ങൾ ശരിയെന്നു സമ്മതിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാൻ പാർട്ടി താൽപര്യപ്പെടുന്നില്ല.

English Summary: K Surendran meet BJP president JP Nadda