കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് പാലക്കാട് ജില്ലയിൽ 2 പേർക്കും പത്തനംതിട്ട ജില്ലയിൽ ഒരാൾക്കും സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ കടപ്രയിൽ മേയ് 24നാണു നാലുവയസ്സുള്ള കുട്ടി പോസിറ്റീവായത്....covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട / പാലക്കാട് ∙ കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് പാലക്കാട് ജില്ലയിൽ 2 പേർക്കും പത്തനംതിട്ട ജില്ലയിൽ ഒരാൾക്കും സ്ഥിരീകരിച്ചു. 

പത്തനംതിട്ടയിലെ കടപ്രയിൽ മേയ് 24നാണു നാലുവയസ്സുള്ള കുട്ടി പോസിറ്റീവായത്. ഇപ്പോൾ നെഗറ്റീവാണ്. കടപ്ര പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കലക്ടർ നിർദേശിച്ചു. 

ADVERTISEMENT

പാലക്കാട്ടുനിന്നും കഴിഞ്ഞമാസം അയച്ച സാംപിളുകളിലാണു ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹിയിൽ നടത്തിയ ജനിതക പഠനത്തിലൂടെയാണ് ഇപ്പോഴിതു സ്ഥിരീകരിച്ചത്.

എന്താണ് ഡെൽറ്റ പ്ലസ് 

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള പ്രസക്തമായ ജനിതകമാറ്റത്തെയാണ് ഡെൽറ്റ പ്ലസ് എന്നു പറയുന്നത്. ഡെൽറ്റയാണ് ഇന്ത്യയിൽതന്നെയും കേരളത്തിലും ഇപ്പോൾ കൂടുതൽ.

∙ഡെൽറ്റ പ്ലസ് എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്ന ജനിതകമാറ്റത്തിന് കെ417എൻ എന്നാണു ഗവേഷകർ നൽകിയ പേര്.

ADVERTISEMENT

∙ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ളതാണിത്.  

∙ വാക്സീൻ എടുത്തവരെ വളരെ ചെറിയ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ. വാക്സീൻ ശേഷിയെ അതിജീവിച്ചതിന്  തെളിവില്ല.

∙കോവിഡ് തരംഗത്തിന്റെ തീവ്രത കുറയുമ്പോൾ കൂടുതൽ ജാഗ്രത വേണം. കാരണം, അപ്പോഴാണു കാര്യമായ ജനിതകമാറ്റം സംഭവിക്കുക.

∙ കേരളത്തിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ മൂന്നെണ്ണത്തിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, ഗുജറാത്ത് സാംപിളുകളിൽ നേരത്തെതന്നെ ഡെൽറ്റ പ്ലസ് കണ്ടു.

ADVERTISEMENT

∙ ഡെൽറ്റ പ്ലസിലൂടെ മൂന്നാം തരംഗം എന്നു പറയാവുന്ന സ്ഥിതിയായിട്ടില്ല.

∙ഡെൽറ്റ കഴിഞ്ഞ വർഷം ജൂൺ – ജൂലൈ മുതൽ മഹാരാഷ്ട്രയിൽ കാണുന്നതാണ്.

∙കെ417എൻ എന്നത് ഡെൽറ്റയിൽ മാത്രമല്ല, മുൻപുണ്ടായ വകഭേദത്തിലും കണ്ടിട്ടുള്ളതാണ്. പല സ്ഥലത്തും സ്വതന്ത്രമായി വൈറസിൽ സംഭവിച്ചിട്ടുള്ള മാറ്റത്തിലൂടെ കെ417എൻ വകഭേദം രൂപപ്പെടുന്നുണ്ട്. ഡെൽറ്റയിൽ സംഭവിച്ചപ്പോൾ അതിനെ ഡെൽറ്റ പ്ലസ് എന്നു വിളിച്ചു.

English Summary: Corona delta plus found in Kerala