സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 72 ദിവസത്തിനുശേഷം 10 ശതമാനത്തിൽ താഴെയെത്തി. ഇന്നലെ 77,853 സാംപിളുകൾ പരിശോധിച്ചപ്പോൾ 7499 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 9.63 %. രണ്ടാം... covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 72 ദിവസത്തിനുശേഷം 10 ശതമാനത്തിൽ താഴെയെത്തി. ഇന്നലെ 77,853 സാംപിളുകൾ പരിശോധിച്ചപ്പോൾ 7499 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 9.63 %. രണ്ടാം തരംഗം ആരംഭിച്ചശേഷം ഏപ്രിൽ പത്തിനാണു ടിപിആർ 10 ശതമാനത്തിലെത്തിയത്.

13,596 പേർ കോവിഡ് മുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവർ ഒരു ലക്ഷത്തിൽ താഴെയായി– 99,693. ഏപ്രിൽ 19നാണു ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്.‌ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുണ്ടായിരുന്നത് മേയ് 15നാണ്– 4,45,334 പേർ. ഇന്നലെ 94 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 12,154 ആയി.

ADVERTISEMENT

ഇന്നലെ ഒരു ജില്ലയിൽ പോലും പുതിയ കേസുകൾ 1000 കവിഞ്ഞില്ല. വിശദ കണക്ക് ഇങ്ങനെ: തിരുവനന്തപുരം 963, എറണാകുളം 926, തൃശൂർ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂർ 434, കാസർകോട് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65.

English Summary: Covid TPR in Kerala falls