രാജ്യത്തു 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ഇന്നലെ മുതൽ കേന്ദ്രം സൗജന്യമായി വാക്സീൻ നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ നടപ്പായില്ല. വിതരണം സംബന്ധിച്ച കൃത്യമായ... covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യത്തു 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ഇന്നലെ മുതൽ കേന്ദ്രം സൗജന്യമായി വാക്സീൻ നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ നടപ്പായില്ല. 

വിതരണം സംബന്ധിച്ച കൃത്യമായ മാർഗനിർദേശം ലഭിക്കാതിരുന്നതാണു കാരണം. ഇതേക്കുറിച്ച് ഇന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം ഇന്നലെ മുതൽ സൗജന്യ വാക്സീൻ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 

ADVERTISEMENT

പതിവു വാക്സിനേഷനു മുടക്കം ഉണ്ടായില്ല. ഇപ്പോൾ 10.10 ലക്ഷം ഡോസ് വാക്സീനാണു സംസ്ഥാനത്തുള്ളത്. എല്ലാവർക്കും വാക്സീൻ നൽകാനുള്ള കേന്ദ്ര നിർദേശം നടപ്പായാലും ഓൺലൈൻ റജിസ്ട്രേഷൻ തുടരാനാണു തീരുമാനം.

മൂന്നാം തരംഗം നേരത്തേയാകാം

ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കപ്പെട്ടില്ലെങ്കിൽ ഇന്ത്യയിൽ മൂന്നാം തരംഗം സെപ്റ്റംബറോടെ എത്തിയേക്കുമെന്ന് ഐഐടി കാൻപുർ നടത്തിയ പഠനം മുന്നറിയിപ്പു നൽകുന്നു.

ജൂലൈ പതിനഞ്ചോടെ രാജ്യം മുഴുവൻ ഇളവുകളാകും. കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ പാളിച്ചകളുണ്ടാവുകയും വകഭേദം വന്ന വൈറസ് പടരുകയും ചെയ്താൽ സെപ്റ്റംബറോടെ ശക്തമായ മൂന്നാംതരംഗമുണ്ടാവും. 

ADVERTISEMENT

സാധാരണ രീതിയിലാണെങ്കിൽ ഒക്ടോബറോടെ മൂന്നാം തരംഗം വരുമെന്നായിരുന്നു അനുമാനം.

English Summary: Free covid vaccination Kerala