കേരളത്തിലെ കോൺഗ്രസ് നേതൃനിരയിൽ ഹൈക്കമാൻഡ് ഇടപെട്ട് അഴിച്ചുപണി നടത്തിയതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ 10.30ന് ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തും. ഇന്നലെയാണു കൂടിക്കാഴ്ച... Oommen Chandy, Oommen Chandy manorama news, Rahul Gandhi latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിലെ കോൺഗ്രസ് നേതൃനിരയിൽ ഹൈക്കമാൻഡ് ഇടപെട്ട് അഴിച്ചുപണി നടത്തിയതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ 10.30ന് ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തും. ഇന്നലെയാണു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുലിനു ഗുജറാത്തിലെ കോടതിയിൽ ഹാജരാകേണ്ടി വന്നതിനാൽ നടന്നില്ല.

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അവഗണിച്ച് പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിച്ച രീതിയിൽ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്ക് പരിഭവമുണ്ടായിരുന്നു. അതു പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയെ രാഹുൽ ഡൽഹിക്കു വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം രമേശിനെയും രാഹുൽ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഉമ്മൻ ചാണ്ടി ഇന്നു കേരളത്തിലേക്കു മടങ്ങും. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ അദ്ദേഹം ഇന്നലെ സന്ദർശിച്ചു.

ADVERTISEMENT

ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ഒഴിയുന്നത് ഉമ്മൻ ചാണ്ടിയുടെ ചിന്തയിലുണ്ടെന്ന് സൂചനകളുണ്ടെങ്കിലും അദ്ദേഹം നിഷേധിച്ചു. പാർട്ടി ഏൽപിച്ച ദൗത്യം പൂർണ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ചുമതലയൊഴിയുന്നത് ആലോചനയിലില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. 

പദവി ഒഴിഞ്ഞാലും മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തെ പ്രവർത്തക സമിതിയിൽ ഹൈക്കമാൻഡ് നിലനിർത്തും. അടുത്ത തിങ്കളാഴ്ച പാർട്ടി ചർച്ചകൾക്കായി   ആന്ധ്രയിലെത്തുന്ന ഉമ്മൻ ചാണ്ടി സംസ്ഥാന  നേതാക്കളുമായി  കൂടിക്കാഴ്ച നടത്തും.

ADVERTISEMENT

English Summary: Rahul Gandhi meets Oommen Chandy

ADVERTISEMENT