ശിവഗിരി മഠത്തിലെത്തുമ്പോൾ ‘കുമാരന്‍’ ആയിരുന്നു സ്വാമി പ്രകാശാനന്ദ. മഹാസമാധിയിലെ പൂജാ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന സുധാനന്ദ സ്വാമിയുടെ സഹായി ആയാണ് ആശ്രമ ജീവിതം ആരംഭിക്കുന്നത്. അന്നു മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലായിരുന്നു വൈദിക പഠനം. | Swami Prakashananda | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിവഗിരി മഠത്തിലെത്തുമ്പോൾ ‘കുമാരന്‍’ ആയിരുന്നു സ്വാമി പ്രകാശാനന്ദ. മഹാസമാധിയിലെ പൂജാ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന സുധാനന്ദ സ്വാമിയുടെ സഹായി ആയാണ് ആശ്രമ ജീവിതം ആരംഭിക്കുന്നത്. അന്നു മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലായിരുന്നു വൈദിക പഠനം. അതിനിടെയാണ് പരിവ്രാജകനായി സഞ്ചാരത്തിനിറങ്ങുന്നത്. ആത്മ നവീകരണത്തിന്റെ ഭാഗമായി നേരറിവുകൾ തേടി കാൽനടയായുള്ള യാത്ര. കന്യാകുമാരി മുതൽ ഹിമാലയം വരെ ആ മഹായാത്ര നീണ്ടു.

തീർഥ ഘട്ടങ്ങൾ, മഹാ സ്നാനങ്ങൾ, ഹിമ സാനുക്കൾ... എല്ലാം മണ്ണിലും മനസ്സിലും തൊട്ടറിഞ്ഞ് ഏകത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹാസന്ദേശം ഉൾക്കൊണ്ടാണ് ശിവഗിരിയിലേക്കു മടങ്ങിയെത്തിയത്. 35–ാം വയസ്സിൽ സന്യാസ ദീക്ഷ സ്വീകരിച്ചതോടെ പ്രകാശാനന്ദയായി. നാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം, കുന്നുംപാറ ക്ഷേത്ര മഠങ്ങളിലും സേവനം അനുഷ്ഠിച്ചു.

ADVERTISEMENT

ഗുരുസേവയിൽ അടിയുറച്ച ലളിത ജീവിതത്തിൽ ആർജിച്ചെടുത്ത നേതൃഗുണം അംഗീകരിക്കപ്പെട്ടപ്പോൾ 47–ാം വയസ്സിൽ അദ്ദേഹം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി. ശിവഗിരിയെ ഗുരുവിന്റെ സങ്കൽപം പോലെ ഒരു സർവമത സാഹോദര്യ കേന്ദ്രമാക്കി മാറ്റുന്നതിലായിരുന്നു ശ്രദ്ധ. ഗുരു ആഹ്വാനം ചെയ്ത പോലെ എല്ലാ മതങ്ങളുടെയും സാരാംശം പഠിക്കാൻ വേദിയാവുന്ന ബ്രഹ്മവിദ്യാലയം (മതമഹാപാഠശാല) സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. ലോകമെങ്ങും ശ്രീനാരായണ ദർശനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.   1995 മുതൽ രണ്ടു വർഷം ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായി. പിന്നീട് 2006 മുതൽ 2016 വരെയും രണ്ടു തവണ പ്രസിഡന്റായി .

പ്രതിഷേധമായി മൗന വ്രതം

ADVERTISEMENT

1983 ൽ ഷഷ്ട്യബ്ദ പൂർത്തി ദിവസമാണ് അടുത്ത 10 വർഷം താൻ മൗന വ്രതത്തിലായിരിക്കുമെന്ന് പ്രകാശാനന്ദ പ്രഖ്യാപിച്ചത്. ധർമസംഘം ട്രസ്റ്റ് ഭരണത്തിലുള്ള അതൃപ്തിയാലായിരുന്നു ആ തീരുമാനം. 

‘ത്യാഗ സന്യാസവും ഭരണ സമ്പ്രദായവും ഒന്നിച്ചു പോകണമെങ്കിൽ ഭരണത്തിലുള്ള സന്യാസിമാരെല്ലാം ത്യാഗികൾ കൂടിയായിരിക്കണം. ശിവഗിരി മഠത്തിന്റെ ബോർഡ് ഭരണമാണ് ത്യാഗികളുടെ അഭാവത്തിനു കാരണം. ഒരു ദുർഭൂതം ആൾമാറാട്ടമായി വന്നു കൂടി ശിവഗിരിയെ പാപപങ്കിലമാക്കി. ഗുരുദേവൻ തന്നെ ആയുധമാക്കി ആ ദുർഭൂതത്തെ ആട്ടിപ്പായിച്ചു. ആ ദൗത്യം പൂർത്തിയാക്കിയതിനാൽ ത്യാഗത്തിലേക്കു തിരിച്ചു പോകുന്നു. ഒരു ത്യാഗിക്കു മാത്രമേ ദീർഘകാല മൗനം സാധ്യമാകൂ’– അദ്ദേഹം അന്നിറക്കിയ പ്രസ്താവനയിൽ പറയുന്നു. 8വർഷവും 3 ദിവസവും നീണ്ട മൗനവ്രതം പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം അവസാനിപ്പിച്ചത്.

ADVERTISEMENT

സമാധാന പോരാളി

ശിവഗിരി മഠവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകൾ രൂപപ്പെട്ട കാലത്ത് അതിന്റെ അനന്തര ഫലങ്ങൾക്കെല്ലാം സാക്ഷിയായിരുന്നു സ്വാമി പ്രകാശാനന്ദ. 1995 ൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവും പ്രതിഷേധവും മൂർഛിച്ചപ്പോൾ കോടതി ഉത്തരവിനെ തുടർന്നുണ്ടായ പൊലീസ് ഇടപെടൽ കറുത്ത അധ്യായമായി. പിന്നീട് മഠത്തിന്റെ ഭരണം സർക്കാർ എറ്റെടുക്കാനുള്ള നീക്കം ഉണ്ടായപ്പോൾ അതിനെ ചെറുക്കാൻ ഉറച്ച മനസ്സുമായി സമാധാനത്തിന്റെ മാർഗം സ്വീകരിച്ച് മുന്നിട്ടിറങ്ങിയതും സ്വാമിയാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ ഉപവാസ സമരപ്പന്തലിൽനിന്നു പൊലീസ് ബലം പ്രയോഗിച്ചാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. 

അവിടെയും നിരാഹാരം തുടർന്ന അദ്ദേഹം ഗ്ലൂക്കോസ് പോലും സ്വീകരിക്കാൻ വിസമ്മതിച്ചു. തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. ആശുപത്രിയിലെ നിരാഹാരവും 16 ദിവസം നീണ്ടതോടെ ആത്മഹത്യാ ശ്രമം ആരോപിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ജാമ്യത്തിൽ വിട്ടതോടെയാണ് പ്രതിസന്ധി അയഞ്ഞത്. സുപ്രീം കോടതി വരെ നീണ്ട നിയമ യുദ്ധത്തിലൂടെ മഠം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം തടയാനുമായി.

Content Highlight: Swami Prakashananda