മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ രാഷ്ട്രപതി റാംനാഥ്..Catholicos Baselios Marthoma Paulose II, Catholica Bawa, Orthodox church, Malankara Orthodox church, Oriental Orthodox,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി / തിരുവനന്തപുരം ∙ മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.

∙ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ADVERTISEMENT

കരുതലും ആർദ്രതയും നിറഞ്ഞ മഹത്തായ സേവനങ്ങളുടെ പേരിൽ ബാവാ എന്നും ഓർമിക്കപ്പെടും. സഭയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

∙മുഖ്യമന്ത്രി പിണറായി വിജയൻ

ദീർഘകാലം സമൂഹത്തിൽ ഉണ്ടാവേണ്ടിയിരുന്ന ആളാണ് അകാലത്തിൽ കൊഴിഞ്ഞുപോയത്. സമൂഹത്തിൽ അതിദാരിദ്ര്യത്തിൽ കഴിയുന്നവരുടെ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടിയത്. സർക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ആശയവിനിമയം നടത്തിയപ്പോൾ പാവപ്പെട്ടവർക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളാണു നിർദേശിച്ചത്. 

∙രാഹുൽ ഗാന്ധി: നിരാലംബർക്കായി പരിശുദ്ധ ബാവാ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടും. 

ADVERTISEMENT

∙മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

സഹജീവി സ്‌നേഹത്തിൽ അധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു ബാവായുടേത്. ‘സ്‌നേഹസ്പർശം’ പദ്ധതിയിലൂടെ ഒട്ടേറെപ്പേർക്കു സൗജന്യ ചികിത്സ ലഭ്യമാക്കി. ഇച്ഛാശക്തിയിലൂടെ 100 കോടിയുടെ പരുമല കാൻസർ സെന്ററും യാഥാർഥ്യമാക്കി.

∙കർദിനാൾ മാർ ജോർജ് ആലഞ്ചേരി 

സഭാസ്നേഹത്തിന്റെ നിദർശനമായിരുന്നു ആ ജീവിതം. മതസൗഹാർദവും ഐക്യവും സംരക്ഷിക്കാൻ അദ്ദേഹം എന്നും ശ്രമിച്ചു.

ADVERTISEMENT

∙കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓർത്തഡോക്സ് സഭയിൽ വ്യാപിപ്പിക്കുന്നതിനും പരുമലയിലെ കാൻസർ സെന്റർ വളർത്തുന്നതിനും ബാവാ നൽകിയ വിലപ്പെട്ട സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും.

∙ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

പരിശുദ്ധ ബാവായുടെ വിയോഗം ക്രൈസ്തവ സമൂഹത്തിന് ആകമാനം വലിയ നഷ്ടമാണ്. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിമുദ്ര. ആതുരസേവനരംഗത്തും സഭൈക്യ പ്രസ്ഥാനത്തിനും വലിയ മാതൃകയായിരുന്നു.

∙ ബിഷപ് ഡോ. ജോസഫ് കരിയിൽ

ആത്മീയതയുടെ  അത്യുന്നതമായ സ്നേഹഭാവവും നൈർമല്യവും പ്രകടമാക്കിയ വ്യക്തിത്വം. സഭയുടെ  ഉന്നത പാരമ്പര്യവും വിശ്വാസികളുടെ ആത്മീയ ഉണർവും പരിപോഷിപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

English Summary: Tribute to Catholicos Baselios Marthoma Paulose