തിരുവനന്തപുരം ∙ പ്രൈമറി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ ശുപാർശ ചെയ്തെങ്കിലും സംസ്ഥാന സർക്കാർ തീരുമാനം ഉടനുണ്ടാകില്ല. കേന്ദ്ര സർക്കാർ ഔദ്യോഗിക നിർദേശം നൽകിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണു വിദ്യാഭ്യാസ വകുപ്പ്. തയാറെടുപ്പുകൾ സംബന്ധിച്ചു വിദഗ്ധ ചർച്ച നടത്തും. | Government of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രൈമറി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ ശുപാർശ ചെയ്തെങ്കിലും സംസ്ഥാന സർക്കാർ തീരുമാനം ഉടനുണ്ടാകില്ല. കേന്ദ്ര സർക്കാർ ഔദ്യോഗിക നിർദേശം നൽകിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണു വിദ്യാഭ്യാസ വകുപ്പ്. തയാറെടുപ്പുകൾ സംബന്ധിച്ചു വിദഗ്ധ ചർച്ച നടത്തും. 

കേരളത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമല്ലെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. വ്യാപനം കുറവുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങളോടെ തുറക്കാനുള്ള സാധ്യത തേടും. മറ്റു സംസ്ഥാനങ്ങളുടെ നടപടി കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. 

ADVERTISEMENT

∙ ‘‘ ഐസിഎംആറിന്റെ മാർഗനിർദേശം സ്വാഗതാർഹമാണ്. എന്നാൽ സ്കൂൾ തുറക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗരേഖ വരേണ്ടതുണ്ട്. കേരളം സ്കൂളുകൾ തുറക്കാൻ സജ്ജമാണ്. 7000 അധ്യാപകരെ പുതുതായി നിയമിച്ചു. അധ്യാപകരെ കോവിഡ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടും’’ - മന്ത്രി വി.ശിവൻകുട്ടി

English Summary: Kerala in no hurry to open schools