കോഴിക്കോട്∙ വിവിധ മാനദണ്ഡങ്ങൾ പ്രകാരം ഒഴിവാക്കിയവ പരിശോധനയ്ക്കു ശേഷം ചേർക്കുമെന്നു പ്രഖ്യാപിച്ച് ഒരു മാസം ആകുമ്പോഴും മുൻപു കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ബന്ധുക്കളുടെ മരണം കോവിഡ് പട്ടികയിൽ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙  വിവിധ മാനദണ്ഡങ്ങൾ പ്രകാരം ഒഴിവാക്കിയവ പരിശോധനയ്ക്കു ശേഷം ചേർക്കുമെന്നു പ്രഖ്യാപിച്ച് ഒരു മാസം ആകുമ്പോഴും മുൻപു കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ബന്ധുക്കളുടെ മരണം കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു ജില്ലാ മെഡിക്കൽ ഓഫിസുകളിൽ ഒട്ടേറെ പേരാണ് എത്തുന്നത്. 

മരണക്കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് മുൻപ് ഒഴിവാക്കിയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു നിർദേശം നൽകുമെന്നും പറഞ്ഞിരുന്നു. ഇതുവരെയും ഒരു നിർദേശവും ലഭിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 

ADVERTISEMENT

കോഴിക്കോട് ജില്ലയിൽ മാത്രം 1300 മരണങ്ങൾ ഇത്തരത്തിൽ ഉൾപ്പെടുത്താൻ ഇനിയും ബാക്കിയുണ്ട്. സംസ്ഥാനത്ത് ആകെ പതിമൂവായിരത്തോളം മരണങ്ങൾ ഇത്തരത്തിൽ കോവിഡ് മരണപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

English Summary: Confusion over covid death list