കൊച്ചി ∙ കോതമംഗലത്ത് വനിതാ ഡോക്ടറെ വെടിവച്ചു കൊന്നതു ഗുരുതരമായ ചില ക്രമസമാധാന പ്രശ്നങ്ങൾ ഉയർത്തുന്നു. ഇതിനുള്ള തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് ഇതുവരെയുള്ള സൂചന. കേരളത്തിലേക്കു പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിൽനിന്നു | Manasa murder | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോതമംഗലത്ത് വനിതാ ഡോക്ടറെ വെടിവച്ചു കൊന്നതു ഗുരുതരമായ ചില ക്രമസമാധാന പ്രശ്നങ്ങൾ ഉയർത്തുന്നു. ഇതിനുള്ള തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് ഇതുവരെയുള്ള സൂചന. കേരളത്തിലേക്കു പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിൽനിന്നു വ്യാജ തോക്കുകൾ എത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ സംഘങ്ങൾ വ്യക്തമാക്കിയിരുന്നു.

കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കും ഇത്തരത്തിൽ തോക്കുകൾ എത്തിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. പക്ഷേ, ബിഹാറിൽനിന്നാണു തോക്കു വാങ്ങിയതെങ്കിൽ അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന പൊലീസിനു പരിമിതികളുണ്ട്. രാജ്യത്തെ മറ്റ് അന്വേഷണ ഏജൻസികൾ വഴിയാണ് ഇത്തരത്തിലുള്ള അന്വേഷണങ്ങൾ നടത്തുന്നത്.

ADVERTISEMENT

പ്രഹരശേഷി കൂടുതലുള്ള പിസ്റ്റൾ ലഭിക്കുക എളുപ്പമല്ലെന്നതിനാൽ വ്യാജ തോക്ക് കടത്തുന്നവരിൽ നിന്നാകാം രഖിലിന് ഇതു ലഭിച്ചതെന്ന നിഗമനത്തിലാണു പൊലീസ്. ബാലിസ്റ്റിക് വിദഗ്ധർ തോക്കു പരിശോധിച്ച ശേഷം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തിരകളുടെ ശേഷിയും ലഭ്യതയും എല്ലാം പരിശോധിക്കണം. 

തോക്കിന്റെ നിർമാണം, തിരകളുടെ പ്രത്യേകത, തോക്കിന്റെ ഘടനയിൽ ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ, വിദേശ നിർമിതമാണോ, തുടങ്ങിയ കാര്യങ്ങൾ ബാലിസ്റ്റിക് വിദഗ്ധർ ഇന്നലെ പരിശോധിച്ചു. റിപ്പോർട്ട് ഉടൻ നൽകും. 

ADVERTISEMENT

English Summary: Police doubt Rakhil got gun from fake gun smugglers