നേമം (തിരുവനന്തപുരം) ∙ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകൾ മൃതദേഹം വീടിന് മുന്നിലെ വഴിയിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മൊട്ടമൂട് കല്ലറയ്ക്കൽ ചാനൽക്കരയിൽ പൊന്നയ്യന്റെ ഭാര്യ അന്നമ്മ(88)യാണ് മരിച്ചത്. മകൾ ലീല (62) അറസ്റ്റിലായി. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ലീല മനോദൗർബല്യത്തിന് | daughter stabs mother to death, Murder, Crime News, Manorama News, Thiruvananthapuram News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേമം (തിരുവനന്തപുരം) ∙ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകൾ മൃതദേഹം വീടിന് മുന്നിലെ വഴിയിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മൊട്ടമൂട് കല്ലറയ്ക്കൽ ചാനൽക്കരയിൽ പൊന്നയ്യന്റെ ഭാര്യ അന്നമ്മ(88)യാണ് മരിച്ചത്. മകൾ ലീല (62) അറസ്റ്റിലായി. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ലീല മനോദൗർബല്യത്തിന് ചികിത്സ തേടിയ ആളാണെന്ന് പൊലീസ് പറഞ്ഞു. 

ഇന്നലെ രാവിലെ 7.30ന് നരുവാമൂടിന് സമീപം വെള്ളംകെട്ടുവിളയിലാണ് സംഭവം. അന്നമ്മയെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ ശേഷം വഴിയിൽ ചിതയൊരുക്കുകയായിരുന്നു. മൃതദേഹം റോഡിലിട്ട് വെള്ളമൊഴിച്ച് കുളിപ്പിച്ച ശേഷമാണ് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിരട്ടയും വിറകും അടുക്കി മുകളിൽ മൃതദേഹം വച്ച് മണ്ണെണ്ണ ഒഴിച്ചാണു കത്തിച്ചത്. ഇതിന് ശേഷം വീടിനുള്ളിലെത്തി ടിവി കണ്ട് ഉറങ്ങിപ്പോയ ലീലയെ നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നമ്മയുടെ രണ്ടാമത്തെ മകളാണ് ലീല. മറ്റ് മക്കൾ: ദാസ്, സെൽവരാജ്, തങ്കപ്പൻ, സെൽവി. മരുമക്കൾ: പാൽരാജ്, വിജയകുമാരി, റാണി, പരേതനായ വിശ്വംഭരൻ. 

ADVERTISEMENT

English Summary: Daughter stabs mother to death at Thiruvananpuram