തിരുവനന്തപുരം∙ കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന വേഗ റെയിൽപാത സിൽവർലൈൻ പദ്ധതിക്കു മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്നു കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനം | Silver Line Project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന വേഗ റെയിൽപാത സിൽവർലൈൻ പദ്ധതിക്കു മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്നു കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച് 2006 ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽവേ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളൂരു മേഖലാ ഓഫിസിലെ ശാസ്ത്രജ്ഞൻ ഡോ.മുരളീകൃഷ്ണയാണു കേന്ദ്ര സർക്കാരിനു വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്. പരിസ്ഥിതി അനുമതി കിട്ടുന്നതിനു മുൻപേ സിൽവർലൈൻ പ്രോജക്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു പി.ആർ.ശശികുമാർ നൽകിയ ഹർജിയിലാണു സത്യവാങ്മൂലം സമർപ്പിച്ചത്. നോയിഡ-ഗ്രേറ്റർ നോയിഡ മെട്രോ റെയിൽ പദ്ധതിക്കു പരിസ്ഥിതി അനുമതി നേടണമെന്നുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പിന്നീടു സുപ്രീം കോടതി സ്റ്റേ ചെയ്തതും ചൂണ്ടിക്കാട്ടി.

ADVERTISEMENT

സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതി ആയിരിക്കുമെന്നു കെ-റെയിൽ അധികൃതർ നേരത്തേ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. പാരിസ്ഥിതിക - സാമൂഹിക അവസ്ഥകൾ നിരീക്ഷിക്കാൻ കർക്കശ സംവിധാനങ്ങളുള്ള ധനകാര്യ ഏജൻസികളാണു പദ്ധതിക്കു ധനസഹായം നൽകുന്നതെന്നും വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്താൻ ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. 

English Summary: Central government stand on K Rail advance environment clearance