തിരുവനന്തപുരം ∙ സംസ്ഥാനത്ത് എത്ര പേർക്കു കോവിഡ് പ്രതിരോധശേഷിയുണ്ടെന്നറിയാൻ ആരോഗ്യവകുപ്പു നടത്തുന്ന സിറോ പ്രിവലൻസ് സർവേയുടെ സാംപിൾ ശേഖരണം അന്തിമഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ സർവേഫലം അറിയാം. സ്കൂൾ തുറക്കൽ ഉൾപ്പെടെ തീരുമാനിക്കുന്നത് ഈ സർവേഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എത്ര പേർക്കു കോവിഡ് പ്രതിരോധശേഷിയുണ്ടെന്നറിയാൻ ആരോഗ്യവകുപ്പു നടത്തുന്ന സിറോ പ്രിവലൻസ് സർവേയുടെ സാംപിൾ ശേഖരണം അന്തിമഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ സർവേഫലം അറിയാം. സ്കൂൾ തുറക്കൽ ഉൾപ്പെടെ തീരുമാനിക്കുന്നത് ഈ സർവേഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 

പരിശോധന ഇങ്ങനെ

ADVERTISEMENT

കോവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ആർജിച്ചിട്ടുണ്ടോ എന്നു തിരിച്ചറിയുകയാണു സർവേയുടെ ലക്ഷ്യം. നിശ്ചിത വിഭാഗങ്ങളിൽ നിന്നുള്ളവരുടെ രക്തസാംപിൾ ശേഖരിച്ച് ഇമ്യൂണോഗ്ലോബുലിൻ ജി (IgG) ആന്റിബോഡി സാന്നിധ്യം പരിശോധിക്കും. കോവിഡ് വന്നുപോയതോ വാക്സീൻ സ്വീകരിച്ചതോ ആയ ഭൂരിഭാഗം പേരിലും ഐജിജി പോസിറ്റീവായിരിക്കും. 

പരിശോധന 6 വിഭാഗങ്ങളിൽ‌

18 വയസ്സിനു മുകളിലുള്ളവർ 

5 – 17 പ്രായക്കാർ 

ADVERTISEMENT

ഗർഭിണികൾ 

ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർ 

തീരപ്രദേശത്തുള്ളവർ 

18 വയസ്സിനു മുകളിലുള്ള ആദിവാസികൾ 

ADVERTISEMENT

സാംപിൾ സൈസ്

ഓരോ ജില്ലയിൽ നിന്നും ജനസംഖ്യാനുപാതികമായി ശരാശരി 1000 – 1500 സാംപിളുകളാണു ശേഖരിക്കുക. ഇവ സർക്കാർ ലാബുകളിൽ പരിശോധിച്ച് റിപ്പോർട്ട് ആരോഗ്യവകുപ്പിനു കൈമാറും. 

സിറോ സർവേ ഇതുവരെ

ദേശീയതലത്തിൽ ഐസിഎംആർ 4 തവണയും സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് ഒരു തവണയും സിറോ സർവേ നടത്തി. അവസാനം ഐസിഎംആർ നടത്തിയ സിറോ സർവേയിൽ കേരളത്തിൽ 44.4% പേർക്കാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. 

വെല്ലുവിളി

ആന്റിബോഡി ദീർഘകാലം ശരീരത്തിൽ നിലനിൽക്കില്ല. ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ചവരിൽ ഇപ്പോൾ ആന്റിബോഡി സാന്നിധ്യമുണ്ടാകണമെന്നില്ല. 

English Summary: Covid sero prevalence survey