അര നൂറ്റാണ്ടു കാലം അപേക്ഷിച്ചു പിന്നാലെ നടന്ന പട്ടയം കയ്യിൽ കിട്ടിയപ്പോൾ ഒരു നോക്കു കാണാൻ കണ്ണോപ്പറേഷനു കാത്ത് ശാന്ത. 28നു മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞു കാഴ്ച കിട്ടിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ആ പട്ടയമാണെന്നു... title deed distribution Thrissur, title deed distribution Thrissur santha, title deed distribution Thrissur manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ അര നൂറ്റാണ്ടു കാലം അപേക്ഷിച്ചു പിന്നാലെ നടന്ന പട്ടയം കയ്യിൽ കിട്ടിയപ്പോൾ ഒരു നോക്കു കാണാൻ കണ്ണോപ്പറേഷനു കാത്ത് ശാന്ത. 28നു മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞു കാഴ്ച കിട്ടിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ആ പട്ടയമാണെന്നു ശാന്ത പറഞ്ഞു. ആറുമാസം മുൻപാണു തിമിരം ബാധിച്ചു കാഴ്ച പൂർണമായി നശിച്ചത്.

മന്ത്രിയുടെ കയ്യിൽ നിന്നു പട്ടയം വാങ്ങി നെഞ്ചോടു ചേർത്ത് സ്റ്റേജിൽ നിന്നിറങ്ങി വന്ന ശാന്ത അതിൽ വിരലോടിച്ചു നോക്കി. പിന്നെ ഒപ്പമുണ്ടായിരുന്ന സഹോദരീ പുത്രി രേഷ്മയുടെ കയ്യിൽ കൊടുത്തു വായിപ്പിച്ചു. ഓരോ വാക്കും തെളിഞ്ഞു കേൾക്കുന്നതിനൊപ്പം ആ കണ്ണിൽ തിളക്കം കൂടിക്കൂടി വന്നു. സന്തോഷക്കണ്ണീരാൽ കണ്ണുകൾ നനഞ്ഞു.  

ADVERTISEMENT

ചെറുപ്പകാലം മുതൽ പട്ടയം കിട്ടാൻ അച്ഛൻ വേലായുധൻ ഓടി നടക്കുന്നതു കണ്ട കാഴ്ച മാഞ്ഞിട്ടില്ല ആ കണ്ണിലിപ്പോഴും. അച്ഛൻ മരിച്ചത് 15 സെന്റ് സ്ഥലത്തിനു പട്ടയമില്ലെന്ന നൊമ്പരത്തോടെ. പിന്നീട് പട്ടയത്തിനായുള്ള ശ്രമം ശാന്ത ഏറ്റെടുത്തു.  പ്രായം 64 ആയതോടെ അച്ഛനെപ്പോലെ പട്ടയം കാണാതെ മരിക്കേണ്ടി വരുമെന്നു കരുതിയിരിക്കുമ്പോഴാണു പട്ടയം കിട്ടിയത്. ‘കണ്ണോപ്പറേഷൻ’ കഴിയട്ടെ, ആ പട്ടയം ഒന്നു കാണണം– അതൊരു മോഹമാണെന്നു ശാന്ത പറയുന്നു. അവിവാഹിതയാണ് ശാന്ത.

English summary: Kerala govt title deed distribution Thrissur