തിരുവനന്തപുരം ∙ പ്രഫഷനൽ കോളജുകൾ കേന്ദ്രീകരിച്ചു വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്കു ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കു‍ന്നെന്ന് സിപിഎം. വർഗീ‍യതയിലേക്കും തീവ്രവാ‍ദത്തിലേക്കും യുവജനങ്ങളെ ആകർ‍ഷിക്കുന്നതിനുള്ള | CPM | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രഫഷനൽ കോളജുകൾ കേന്ദ്രീകരിച്ചു വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്കു ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കു‍ന്നെന്ന് സിപിഎം.

വർഗീ‍യതയിലേക്കും തീവ്രവാ‍ദത്തിലേക്കും യുവജനങ്ങളെ ആകർ‍ഷിക്കുന്നതിനുള്ള ബോധപൂർവമുള്ള പരിശ്രമങ്ങൾ നടക്കുന്നു. ഇക്കാര്യത്തിൽ ക്രൈസ്‍തവരിലെ ചെറിയൊരു വിഭാഗത്തിൽ കണ്ടുവരുന്ന വർഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. ക്ഷേത്ര‍വിശ്വാസികളെ ബിജെപിയുടെ പിന്നിൽ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളിൽ ഇടപെടണമെന്നും പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിൽ പറയുന്നു. ബ്രാഞ്ച്, ലോക്കൽ സമ്മേള‍നങ്ങൾക്കായി നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയാറാക്കി നേതാക്കൾക്ക് നൽകിയിരുന്നു. ഇതിൽ, ‘ന്യൂനപക്ഷ വർഗീയത’ എന്ന തല‍ക്കെട്ടിനു കീഴിലാണ് ഈ പരാമർശം.

ADVERTISEMENT

‘സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മു‍സ്‌ലിം സംഘടനകളിലെല്ലാം നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തീവ്രവാദ രാഷ്ട്രീയക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇ‍സ്‌ലാമിക രാഷ്ട്ര സ്ഥാപ‍നത്തിനായി പ്രവർത്തിക്കുന്ന ജമാ അ‍ത്തെ ഇസ്‌ലാ‍മി, അതിന്റെ ആശയപരമായ വേരുകൾ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നു. പൊതുവേ വർഗീയ ആശയങ്ങൾക്കു കീഴ്പ്പെ‍ടാത്ത ക്രൈ‍സ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവർത്ത‍നത്തിലേക്ക് പോകുന്നുണ്ട്. 

ക്രൈ‍സ്ത‍വ വിഭാഗത്തെ മു‍സ്‌ലിം വിഭാഗത്തിന് എതിരാ‍ക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കുകയും ഇടപെടൽ നടത്തുകയും വേണം. 

ADVERTISEMENT

ക്ഷേത്ര കമ്മിറ്റികൾ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്ര കമ്മിറ്റികൾ ബിജെപി നിയന്ത്രണത്തിലേക്കു പോകാതിരിക്കാനുള്ള ഇടപെടൽ വേണം.

വർഗീയ‍വാദികളുടെ കയ്യിലേക്കു വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടൽ നടത്തേണ്ടത്. 

ADVERTISEMENT

ഇക്കാര്യത്തിൽ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ പ്രത്യേക ശ്രദ്ധവേണം. വർഗീയ‍്തക്കെതിരായ പ്രചാരണങ്ങൾ മത വിശ്വാസത്തിനെതിരായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം–കുറിപ്പിൽ പറയുന്നു. ഈ മാസം 10 നാണു പാർട്ടി സംസ്ഥാന നേതൃത്വം ഈ കുറിപ്പ് അച്ചടിച്ചു നൽകിയത്.

English Summary: Attempt to attract ladies to terrorism says cpm