പാർട്ടി അംഗങ്ങൾ ഏകകണ്ഠമായി പറഞ്ഞു: ‘എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ള മതി’. തവണ വ്യവസ്ഥയിൽ പാർട്ടിയും ഇളവു നൽകി. അങ്ങനെ, എണ്ണയ്ക്കാട് നന്ദാശേരിൽ എൻ.കെ.നാരായണപിള്ള (94) സിപിഎമ്മിന്റെ ഏറ്റവും പ്രായമേറിയ ബ്രാഞ്ച് സെക്രട്ടറിയായി,,,CPM branch secretary, CPM branch secretary narayana pillai, CPM branch secretary mannar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ (ആലപ്പുഴ) ∙ പാർട്ടി അംഗങ്ങൾ ഏകകണ്ഠമായി പറഞ്ഞു: ‘എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ള മതി’. തവണ വ്യവസ്ഥയിൽ പാർട്ടിയും ഇളവു നൽകി. അങ്ങനെ, എണ്ണയ്ക്കാട് നന്ദാശേരിൽ എൻ.കെ.നാരായണപിള്ള (94) സിപിഎമ്മിന്റെ ഏറ്റവും പ്രായമേറിയ ബ്രാഞ്ച് സെക്രട്ടറിയായി. കൂടുതൽ കാലം ബ്രാഞ്ച് സെക്രട്ടറിയാകുന്ന വ്യക്തിയെന്ന നേട്ടം കൂടി നാരായണപിള്ളയ്ക്കു സ്വന്തം.

‘പാർട്ടിയുടെ നിയമം അനുസരിച്ച് പ്രായമല്ല, പ്രവർത്തിക്കാനുള്ള ആരോഗ്യമാണ് പദവിക്ക് പരിഗണിക്കുക. ബ്രാഞ്ച് അംഗങ്ങൾ ഏകകണ്ഠമായി അദ്ദേഹത്തെ തീരുമാനിച്ചതുകൊണ്ട് സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി 3 തവണ എന്ന വ്യവസ്ഥയ‍ിലും ഇളവു നൽകുന്നു’– ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.

ADVERTISEMENT

സർക്കാർ ജോലിയിൽനിന്നു വിരമിച്ച 1983 മുതൽ 2005 വരെ തുടർച്ചയായി എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നാരായണപിള്ള താൽക്കാലികമായി സ്ഥാനത്തുനിന്നു മാറിയെങ്കിലും രണ്ടു സമ്മേളനകാലം കഴിഞ്ഞപ്പോൾ 2010ൽ അദ്ദേഹത്തെ വീണ്ടും ആ പദവി തേടിയെത്തി.

 ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മാത്രമല്ല, പ്രവർത്തിച്ച എല്ലാ സ്ഥാനങ്ങളിലും ദീർഘകാല സേവനത്തിന്റെ റെക്കോർഡ് നാരായണപിള്ളയ്ക്കുണ്ട്. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിരസിച്ച് 32 വർഷം ബുധനൂർ പഞ്ചായത്തിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്തു. പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് 10 വർഷം പ്രവർത്തിച്ചു.

ADVERTISEMENT

English Summary: Narayana pillai senior CPM branch secretary