തിരുവനന്തപുരം ∙ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്–കമ്യൂണിസ്റ്റ് കൂട്ടു മന്ത്രിസഭ എന്ന ചരിത്രത്തിന് ഇന്നു സുവർണ ജൂബിലി. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ദേശീയ രാഷ്ട്രീയത്തിലും പല സംസ്ഥാനങ്ങളിലും പഴയ അയിത്തം ഉപേക്ഷിച്ച രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ‘കേരള മോഡലി’ന് 50 വയസ്സ് തികയുന്നത്. ഇന്ത്യൻ

തിരുവനന്തപുരം ∙ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്–കമ്യൂണിസ്റ്റ് കൂട്ടു മന്ത്രിസഭ എന്ന ചരിത്രത്തിന് ഇന്നു സുവർണ ജൂബിലി. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ദേശീയ രാഷ്ട്രീയത്തിലും പല സംസ്ഥാനങ്ങളിലും പഴയ അയിത്തം ഉപേക്ഷിച്ച രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ‘കേരള മോഡലി’ന് 50 വയസ്സ് തികയുന്നത്. ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്–കമ്യൂണിസ്റ്റ് കൂട്ടു മന്ത്രിസഭ എന്ന ചരിത്രത്തിന് ഇന്നു സുവർണ ജൂബിലി. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ദേശീയ രാഷ്ട്രീയത്തിലും പല സംസ്ഥാനങ്ങളിലും പഴയ അയിത്തം ഉപേക്ഷിച്ച രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ‘കേരള മോഡലി’ന് 50 വയസ്സ് തികയുന്നത്. ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്–കമ്യൂണിസ്റ്റ് കൂട്ടു മന്ത്രിസഭ എന്ന ചരിത്രത്തിന് ഇന്നു സുവർണ ജൂബിലി. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ദേശീയ രാഷ്ട്രീയത്തിലും പല സംസ്ഥാനങ്ങളിലും പഴയ അയിത്തം ഉപേക്ഷിച്ച രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ‘കേരള മോഡലി’ന് 50 വയസ്സ് തികയുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘കിങ് മേക്കർ’ ആയി മാറിയ ലീഡർ കെ.കരുണാകരൻ ആദ്യമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാകുന്നതും അൻപതാണ്ട് മുൻപ് ഇതേ ദിവസമാണ്.

1970 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോൾ 32 സീറ്റുള്ള കോൺഗ്രസ് മന്ത്രിസഭയിൽ നിന്ന് ആദ്യം മാറി നിന്നു. ആ രാഷ്ട്രീയ തീരുമാനം തിരുത്തി 1971 സെപ്റ്റംബർ 25നാണ് സർക്കാരിൽ കോൺഗ്രസും പങ്കാളിയായത്. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഏഴു വർഷം നീണ്ട ഐക്യമുന്നണി സർക്കാരിന്റെ യശസ്സ് ഇന്നും വേറിട്ടു നിൽക്കുന്നു. കോളിളക്കം സൃഷ്ടിച്ച രാജൻ കേസ് കരിനിഴൽപ്പാടുമാണ്.

ADVERTISEMENT

നിയമസഭാകക്ഷി നേതാവ് കെ.കരുണാകരൻ, കെ.ടി.ജോർജ്, ഡോ. കെ.ജി.അടിയോടി, വെള്ള ഈച്ചരൻ, വക്കം പുരുഷോത്തമൻ എന്നിവരാണ് അച്യുതമേനോൻ മന്ത്രിസഭയിൽ കോൺഗ്രസിന്റെ അംഗങ്ങളായത്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി സിപിഐയിലെ എൻ.ഇ.ബാലറാം, പി.എസ്.ശ്രീനിവാസൻ, പി.കെ.രാഘവൻ എന്നിവർ രാജിവയ്ക്കുകയും പകരം അതികായരായ എം.എൻ.ഗോവിന്ദൻ നായരും ടി.വി.തോമസും മന്ത്രിസഭയിലേക്കു കടന്നു വരികയും ചെയ്തു.

മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച അനിശ്ചിതത്വം സത്യപ്രതിജ്ഞാ ദിനത്തിന്റെ തലേന്നു വരെ കോൺഗ്രസ് ഹൈക്കമാൻഡ് നിലനിർത്തിയതോടെ എംഎൽഎമാർക്ക് തന്നെ ക്ഷണക്കത്ത് അയയ്ക്കാൻ കഴിഞ്ഞില്ല. 

അതിഥികൾക്കു ടെലിപ്രിന്റർ സന്ദേശം അയയ്ക്കുകയും ആകാശവാണിയിലൂടെ പൊതു അറിയിപ്പു നൽകുകയുമായിരുന്നു. ഗവർണർ വി.വിശ്വനാഥൻ മുൻപാകെ രാവിലെ രാജ്ഭവനിൽ 15 മിനിറ്റു മാത്രം നീണ്ട ചടങ്ങിൽ ഏഴു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു രാജ്യത്ത് പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ചു.

വലിയ രാഷ്ട്രീയ മാറ്റത്തിന്റെ കുറിമാനമാണ് ആ സത്യപ്രതിജ്ഞ കേരളത്തിനും നൽകിയത്. ഏഴു കൊല്ലം മുൻപ് ആർ.ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയുടെ തകർച്ചയിൽ നിയമസഭയിൽ ആനന്ദാശ്രു പൊഴിച്ച സി.അച്യുതമേനോൻ സ്വന്തം മന്ത്രിസഭയിലേക്കു കോൺഗ്രസിലെ അഞ്ചു മന്ത്രിമാരെ വരവേറ്റു. 

ADVERTISEMENT

രാഷ്ട്രീയ ജീവിതത്തിലെ സിംഹഭാഗവും കമ്യൂണിസ്റ്റുകാരോടു പടവെട്ടുകയും ഒരേ തൃശൂരിൽ അച്യുത മേനോനെതിരെ പോരാടി വളരുകയും ചെയ്ത കെ.കരുണാകരൻ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരനായി. 

1964 സെപ്റ്റംബർ എട്ടിന് ശങ്കർ മന്ത്രിസഭ പുറന്തള്ളപ്പെട്ടതിനെ തുടർന്ന് ഏഴു വർഷം ഭരണാധികാരത്തിന് പുറത്തായിരുന്ന കോൺഗ്രസ് തിരിച്ചുവന്നു. 

അഴിമതിയാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇഎംഎസ് മന്ത്രിസഭയിൽ നിന്നു രാജിവച്ച എം.എൻ, ടി.വി എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയതോടെയാണ് കോൺഗ്രസുകാരുടെ കൂടെ അന്നു സത്യപ്രതിജ്ഞ ചെയ്തത്. സിപിഐ, കോൺഗ്രസ്, മുസ്‍ലിം ലീഗ്, ആർഎസ്പി, പിഎസ്പി പാർട്ടികളിൽ നിന്നായി മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാർ.

അതിപ്രഗല്ഭരുടെ നിരയായിരുന്നു അച്യുതമേനോൻ മന്ത്രിസഭ. ഈ ഏഴു പേരെ കൂടാതെ ബേബി ജോൺ, ടി.കെ.ദിവാകരൻ, സി.എച്ച്.മുഹമ്മദ് കോയ, അവുക്കാദർ കുട്ടി നഹ തുടങ്ങിയവരും 1975 നു ശേഷം കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവരും മന്ത്രിസഭയ്ക്കു ഗാംഭീര്യം പകർന്നു. വികസന രംഗത്ത് കേരളത്തിന്റെ യശ:സ്തംഭങ്ങളായ സ്ഥാപനങ്ങൾ യഥാർഥ്യമായത് അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലാക്കിതും ഈ സർക്കാർ തന്നെ. 

ADVERTISEMENT

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ലെ തിരഞ്ഞെടുപ്പിൽ രാജ്യത്താകെ കോൺഗ്രസിനു തിരിച്ചടിയേറ്റപ്പോഴും വൻഭൂരിപക്ഷത്തോടെ ഐക്യമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ്–കമ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ തിളക്കം കൂട്ടി. 1977 ൽ സിപിഐക്കു പകരം അമരം കോൺഗ്രസ് ഏറ്റെടുത്തെങ്കിലും കേരള ചരിത്രത്തിലെ ആദ്യത്തെ തുടർഭരണം ആ കൂട്ടുകെട്ടിനായി. 

പിണറായി വിജയൻ സർക്കാരിനു തുടർഭരണം ലഭിച്ചത് സിപിഎം ചരിത്രനേട്ടമായി ആഘോഷിക്കുന്നതിനിടയിൽ ആദ്യത്തെ തുടർഭരണം തങ്ങളുടെ സർക്കാരിനാണെന്ന് സിപിഐ ഈയിടെ ഓർമിപ്പിച്ചിരുന്നു.

‘‘വികസന രംഗത്ത് വലിയ നേട്ടങ്ങളാണ് ഐക്യമുന്നണി മന്ത്രിസഭ കൈവരിച്ചത്. സി.അച്യുതമേനോന്റെ നേതൃത്വമായിരുന്നു ആ മന്ത്രിസഭയുടെ വലിയ ശക്തി. എല്ലാവരെയും കൂട്ടിയിണക്കി കൊണ്ടു പോകുന്നതിൽ അപാരമായ വൈഭവം അദ്ദേഹം കാട്ടി.’’

വക്കം പുരുഷോത്തമൻ. അച്യുതമേനോൻ മന്ത്രിസഭയിലെ കൃഷി, തൊഴിൽ വകുപ്പു മന്ത്രി

English Summary: Congress-Communist Government anniversary