ദേശീയപാതയിൽ എരമല്ലൂരിനു സമീപം ആംബുലൻസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ, കോവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു. മകനും മരുമകളും ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കൊല്ലം തിരുമുല്ലവാരം പുന്നത്തല നഗർ–111 ശ്രീവൈകുണ്ഠത്തിൽ പരേതനായ പി.സി.പൊന്നപ്പൻ...Ambulance accident at Aroor, Ambulance accident Aroor death, Aroor manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരൂർ ∙ ദേശീയപാതയിൽ എരമല്ലൂരിനു സമീപം ആംബുലൻസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ, കോവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു.  മകനും മരുമകളും ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കൊല്ലം തിരുമുല്ലവാരം പുന്നത്തല നഗർ–111 ശ്രീവൈകുണ്ഠത്തിൽ പരേതനായ പി.സി.പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഷീല വി.പിള്ള (66) ആണു മരിച്ചത്. ഷീലയുടെ മകൻ ഡോ. മഞ്ജുനാഥ് (36), ഭാര്യ ഡോ.ദേവിക ഗോപൻ (31), ആംബുലൻസ് ഡ്രൈവർ കൊല്ലം കണ്ണനല്ലൂർ മഞ്ജുവിലാസത്തിൽ കെ.സന്തോഷ് (34) എന്നിവർക്കാണു പരുക്കേറ്റത്.

വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ഷീലയ്ക്ക് കഴിഞ്ഞ ദിവസം ക്ഷീണം കൂടിയതോടെ കൊല്ലത്തെ എൻഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴിയാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്തു നിന്ന് ആദ്യം തുറവൂർ ഗവ.ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നു കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് ഷീല മരിച്ചു. പരുക്കേറ്റ മൂവരെയും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണ്.

ADVERTISEMENT

എരമല്ലൂർ സാനിയ തിയറ്ററിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ ആംബുലൻസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു.  ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സംഭവസമയത്ത് അതുവഴി വന്ന അരൂർ പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ ഉണ്ണിയാണ് പരുക്കേറ്റവരെ ആദ്യം തുറവൂർ ആശുപത്രിയിൽ എത്തിച്ചത്.

ഷീലയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കൊല്ലത്തു സംസ്കരിച്ചു. പരുക്കേറ്റ ഡോ. മഞ്ജുനാഥ് കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലെ പീഡിയാട്രിഷ്യനാണ്. ദേവിക കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ്. മറ്റു മക്കൾ: ഡോ.പി.എസ്.അഞ്ജലി (ഗൈനക്കോളജിസ്റ്റ്, കുവൈത്ത്), അഡ്വ. പി.എസ്.രഞ്ജിനി (തിരുവനന്തപുരം ലോ അക്കാദമി അസി.പ്രഫസർ). മറ്റു മരുമക്കൾ: ഡോ.പ്രേം ഹരിദാസ് മേനോൻ (മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം), ഡോ.സജിത്ത് നായർ (ഓസ്ട്രേലിയ).

ADVERTISEMENT

English Summary: Ambulance accident at Aroor; One death