തുടർഭരണ വിജയത്തിനിടയിലും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു കണക്കുകൾ തെറ്റി. ജയിക്കുമെന്നു കരുതിയ 9 സീറ്റുകൾ തോറ്റു: തോൽക്കുമെന്നു വിചാരിച്ച 7 സീറ്റുകൾ ജയിച്ചു. താഴേത്തട്ടിൽനിന്നു ശേഖരിക്കുന്ന കണക്കുകൾ വച്ചുള്ള...CPM assembly election, CPM Kerala assembly election, CPM assembly election reoport, CPM manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തുടർഭരണ വിജയത്തിനിടയിലും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു കണക്കുകൾ തെറ്റി. ജയിക്കുമെന്നു കരുതിയ 9 സീറ്റുകൾ തോറ്റു: തോൽക്കുമെന്നു വിചാരിച്ച 7 സീറ്റുകൾ ജയിച്ചു.

താഴേത്തട്ടിൽനിന്നു ശേഖരിക്കുന്ന കണക്കുകൾ വച്ചുള്ള സിപിഎമ്മിന്റെ അനുമാനം തെറ്റുന്നതു തുടർക്കഥയാകുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ വരെ ജയസാധ്യതയുണ്ടെന്നു പാ‍ർട്ടി അവകാശപ്പെട്ടിരുന്നു.

ADVERTISEMENT

ജില്ലാ കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്കു നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു പാർട്ടിയുടെ നിഗമനം. ഇവയിലുണ്ടായ മാറ്റം തിരഞ്ഞെടുപ്പിന്റെ വിശദ അവലോകനത്തിൽ സംസ്ഥാന നേതൃത്വം സ്വയം വിമർശനപരമായി കണ്ടെത്തി. ജയിക്കേണ്ട സീറ്റുകൾ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ആ മണ്ഡലങ്ങളിൽ വിശദമായ അന്വേഷണവും നടപടികളും തുടങ്ങിവച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു പരസ്യ കലാപം നടന്ന കുറ്റ്യാടിയിൽ തോൽക്കുമെന്നാണ് സിപിഎം കരുതിയത്. 

കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും അഴീക്കോട്ട് കെ.വി.സുമേഷും ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നില്ല. സിപിഐയുടെ തൃശൂർ, നാദാപുരം മണ്ഡലങ്ങളിലും സിപിഎം തോൽവിയാണു പ്രതീക്ഷിച്ചത്. കോഴിക്കോട് സൗത്തിൽ ഇപ്പോഴത്തെ മന്ത്രി അഹമ്മദ് ദേവർകോവിലും ജയിക്കുമെന്നു വിചാരിച്ചില്ല. ജോസ് കെ.മാണി മത്സരിച്ച പാലായിൽ ഉറപ്പായും ജയിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു.

തോൽക്കുമെന്ന് കരുതി ജയിച്ച സീറ്റുകൾ

(ഭൂരിപക്ഷം ബ്രാക്കറ്റിൽ)

ADVERTISEMENT

കണ്ണൂർ (1745)

അഴീക്കോട് (6141)

കുറ്റ്യാടി (333)

നാദാപുരം (4035)

ADVERTISEMENT

തിരുവമ്പാടി (5596)

കോഴിക്കോട് സൗത്ത് (12,459)

തൃശൂർ (946)

ജയം പ്രതീക്ഷിച്ചിട്ടും തോറ്റ സീറ്റുകൾ

(വോട്ടിലെ കുറവ് ബ്രാക്കറ്റിൽ)

മണ്ണാർക്കാട് (5870)

ചാലക്കുടി (1057)

തൃപ്പൂണിത്തുറ  (992)

പെരുമ്പാവൂർ (2899) 

കടുത്തുരുത്തി (4256)

പാലാ (15,378)

കുണ്ടറ (4523)

കരുനാഗപ്പള്ളി (29,208)

കോവളം (11,562)

English Summary: CPM assembly election review report