തിരുവനന്തപുരം ∙ പരാതിക്കാരനെ പാട്ടിലാക്കാൻ ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി മോൻസൻ 6% പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്തിരുന്നു. 4 കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നൽകിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിനാണ് വായ്പ വാഗ്ദാനം ചെയ്തത്. യാക്കൂബിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പരാതിക്കാരനെ പാട്ടിലാക്കാൻ ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി മോൻസൻ 6% പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്തിരുന്നു. 4 കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നൽകിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിനാണ് വായ്പ വാഗ്ദാനം ചെയ്തത്. യാക്കൂബിന്റെ കോഴിക്കോട്ടെ വീടിന്റെ ആധാരത്തിന്റെ പകർപ്പു വാങ്ങിവച്ചെങ്കിലും വായ്പ നൽകിയില്ല. 

ഈ ധനകാര്യ സ്ഥാപനമുടമ മോൻസന്റെ പല വ്യാജ പുരാവസ്തുക്കളും വിറ്റുകൊടുത്തതിന്റെ തെളിവ് ക്രൈംബ്രാഞ്ചിനു ലഭിച്ചു. ഇയാളുടെ തൃശൂരിലുള്ള കയറ്റുമതി ഏജൻസിയെ പുരാവസ്തുക്കൾ വിൽക്കാൻ ചുമതലപ്പെടുത്തി മോൻസൻ അധികാരപത്രം നൽകിയിരുന്നു. ഇയാൾ ഏതാനും വർഷം മുൻപു ചേർത്തലയിൽ കുഴൽപണവുമായി പൊലീസിന്റെ പിടിയിലായിരുന്നെങ്കിലും സ്വാധീനമുപയോഗിച്ചു തലയൂരി. മോൻസന്റെ വീട് ചേർത്തല സ്റ്റേഷൻ പരിധിയിലാണ്. 

ADVERTISEMENT

പടത്തിൽ മാത്രമുള്ള പട്ടേൽ

ഡൽഹിയിലെ അക്കൗണ്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാൻ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോൻസൻ പരാതിക്കാരെ ധരിപ്പിച്ചിരുന്നത്. പട്ടേലിനെക്കുറിച്ചു നൽകിയ ചിത്രം ഇങ്ങനെ: ‘ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാൻ പണം മുടക്കിയതു മുഴുവൻ പട്ടേലാണ്.  1.75 ലക്ഷം രൂപ ദിവസ വാടകയുള്ള ഡൽഹിയിലെ നക്ഷത്രഹോട്ടലിലാണ് 3 വർഷമായി പട്ടേലിന്റെ താമസം. പണം കണ്ടു മടുത്തയാളാണ്.’

ADVERTISEMENT

എന്നാൽ പട്ടേലിനെ ഒരുതവണ പോലും ആരും കണ്ടിട്ടില്ല. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിർബന്ധം പിടിച്ചപ്പോൾ ഫോണിൽ ചിത്രം കാണിച്ചുകൊടുത്തു. പരാതിക്കാർ അവിശ്വാസം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓരോ ഉന്നതരുടെ പേരുകൾ മോൻസൻ പ്രയോഗിച്ചിരുന്നു. 

ഒരിക്കൽ പറഞ്ഞതിങ്ങനെ– ‘വേണമെങ്കിൽ എ.കെ. ആന്റണിയുടെ അടുത്തുകൊണ്ടുപോകാം. എന്നെക്കണ്ടാൽ എഴുന്നേറ്റ് തൊഴുതിട്ട്, നീ ചേർത്തലയുടെ ഐശ്വര്യമാണെന്ന് ആന്റണി പറയും. എത്ര വലിയ പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും ഇവിടെവന്നാൽ ഞാൻ പറയുന്നതു കേട്ടിരിക്കുകയേയുള്ളൂ. കേരള പൊലീസ് എന്റെ ചങ്കാണ്.’

ADVERTISEMENT

ഡിവൈഎസ്പിയെ ഒന്നു വിരട്ടണം

പന്തളത്തെ ശ്രീവൽസം ഗ്രൂപ്പിനെതിരെ ചേർത്തല പൊലീസിൽ നൽകിയ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു പണി കൊടുക്കണമെന്നു ഫോണിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനോടു മോൻസൻ ആവശ്യപ്പെടുന്ന സംഭാഷണത്തിന്റെ വിഡിയോയും ക്രൈംബ്രാഞ്ചിനു ലഭിച്ചു. ഉദ്യോഗസ്ഥനുമൊന്നിച്ചു ഡൽഹിയിൽ പോകുന്ന കാര്യം സംഭാഷണത്തിലുണ്ട്. ഡിവൈഎസ്പി തനിക്കെതിരാണെന്നും, ഡൽഹി യാത്ര കഴിഞ്ഞെത്തിയശേഷം ഡിവൈഎസ്പിയെ വിളിപ്പിച്ചു വിരട്ടണമെന്നുമാണു മോൻസൻ പറയുന്നത്. തനിക്കെതിരെ പ്രവർത്തിച്ച പലരുടെയും ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞെന്നും ഉദ്യോഗസ്ഥനോടു മോൻസൻ പറയുന്നുണ്ട്.

അന്വേഷണ വിവരം ഡിവൈഎസ്പി ചോർത്തി

തിരുവനന്തപുരം ∙ മോൻസന്റെ അറസ്റ്റിന് ആധാരമായ പരാതിയിൽ നേരത്തേ സ്പെഷൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയിരുന്നു. അന്വേഷണ വിവരങ്ങൾ സുഹൃത്തായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മോൻസനു ചോർത്തിക്കൊടുത്തതിന്റെ ഫോൺ സംഭാഷണവും പുറത്തുവന്നു. കോഴിക്കോട്ടുകാരുടെ പരാതിയിലാണ് അന്വേഷണമെന്നും മോൻസനെ വിളിപ്പിക്കാൻ സാധ്യതയില്ലെന്നും ഡിവൈഎസ്പി ഫോണിൽ പറയുന്നു.

English summary: Strategies of Monson Mavunkal