നയതന്ത്ര സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ‘കൊഫേപോസ’ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അതേസമയം, മറ്റൊരു പ്രധാന പ്രതി പി.എസ്.സരിത്തിന്റെ തടങ്കൽ ഉത്തരവിൽ കോടതി ഇടപെട്ടില്ല.... swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling, swapna suresh it secretary

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നയതന്ത്ര സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ‘കൊഫേപോസ’ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അതേസമയം, മറ്റൊരു പ്രധാന പ്രതി പി.എസ്.സരിത്തിന്റെ തടങ്കൽ ഉത്തരവിൽ കോടതി ഇടപെട്ടില്ല.

കരുതൽ തടങ്കൽ ചോദ്യം ചെയ്തു സ്വപ്നയുടെ അമ്മ കുമാരി പ്രഭ സുരേഷും സരിത്തിന്റെ അമ്മ പി.പ്രേമകുമാരിയും നൽകിയ ഹർജികളിലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ADVERTISEMENT

സ്വപ്നയ്ക്ക് എതിരെ 2020 ഒക്ടോബർ 11നും സരിത്തിന് എതിരെ നവംബർ 24നുമാണു കരുതൽ തടങ്കൽ നടപ്പാക്കിയത്. ഈ മാസം 11ന് സ്വപ്നയുടെ കരുതൽ തടങ്കൽ അവസാനിക്കാനിരിക്കെയാണു നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി കോടതി ഇടപെട്ടത്. 

എൻഐഎ കോടതി ജാമ്യാപേക്ഷ തള്ളിയ കാര്യം കൊഫേപോസ അധികാരികളെ അറിയിക്കാതിരുന്നതു വീഴ്ചയാണ്. സാധാരണ ക്രിമിനൽ നിയമങ്ങൾ ഉപയോഗിച്ചു പ്രതിയെ തടവിലിടാൻ കഴിയാതെ വരുമ്പോൾ മാത്രമാണു കരുതൽ തടങ്കൽ പ്രയോഗിക്കേണ്ടത്. എൻഐഎ കോടതി ജാമ്യം തള്ളിയതും തുടർന്നു പ്രതി പുതിയ ജാമ്യാപേക്ഷ നൽകിയില്ല എന്നതും അറിയിച്ചിരുന്നെങ്കിൽ കരുതൽ തടങ്കൽ എന്തുകൊണ്ട് എന്ന് അതോറിറ്റി പറയേണ്ടി വരുമായിരുന്നു. സ്വപ്നയുടെ തടങ്കൽ കാലാവധി 3 ദിവസത്തിനകം തീരുമെങ്കിലും നിയമവാഴ്ച ഉറപ്പാക്കാൻ ഇടപെടുകയാണെന്നു കോടതി പറഞ്ഞു.

ADVERTISEMENT

അതേസമയം, സരിത്തിനു ജാമ്യം ലഭിക്കാൻ ഇടയുണ്ടെന്നും ജാമ്യത്തിൽ ഇറങ്ങിയാൽ കള്ളക്കടത്തു തുടരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയ ശേഷമാണു തടങ്കൽ ഉത്തരവ് ഇറക്കിയതെന്നു കോടതി ചൂണ്ടിക്കാട്ടി. കേസ് രേഖകളുടെ എല്ലാ പകർപ്പുകളും നൽകിയില്ലെന്നു പ്രതിഭാഗം ആരോപിച്ചു. 

എന്നാൽ, തടങ്കൽ ഉത്തരവിന് ആധാരമായ കേസ് രേഖകളുടെ പകർപ്പു മാത്രം പ്രതിക്കു നൽകിയാൽ മതിയെന്നു കോടതി ചൂണ്ടിക്കാട്ടി.

ADVERTISEMENT

സ്വപ്‌നയുടെ ജയിൽ മോചനം വൈകും

കരുതൽ തടങ്കൽ കോടതി വിധിയോടെ ഒഴിവായെങ്കിലും സ്വപ്ന സുരേഷിനു ജയിൽ മോചിതയാകാൻ കഴിയില്ല. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റജിസ്റ്റർ ചെയ്ത നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള (യുഎപിഎ) കേസിൽ സ്വപ്നയ്ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാലാണ് ഇത്.

കള്ളക്കടത്തു കേസ് വനിതാ പ്രതികളെ കരുതൽ തടങ്കലിൽ സൂക്ഷിക്കുന്ന അട്ടക്കുളങ്ങര ജയിലിൽനിന്നു സ്വപ്നയെ ഉടൻ മാറ്റും. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതിയെ തുടർന്ന് ഏതു ജയിലിൽ റിമാൻഡ് ചെയ്യണമെന്ന് എൻഐഎ കോടതി തീരുമാനിക്കും. 

English Summary: Kerala High Court drops Cofeposa charges against Swapna