കേരളത്തിൽ 16 വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലപ്പുറം കൊണ്ടോട്ടിയിൽ കനത്ത മഴയിൽ വീട്ടിലേക്കു മണ്ണിടിഞ്ഞുവീണ് 2 കുട്ടികൾ മരിച്ചു. Heavy Rain, Death, Peringalkuthu dam, Kerala, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ 16 വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മലപ്പുറം കൊണ്ടോട്ടിയിൽ കനത്ത മഴയിൽ വീട്ടിലേക്കു മണ്ണിടിഞ്ഞുവീണ് 2 കുട്ടികൾ മരിച്ചു. കാടപ്പടി വരച്ചാൽ സി.എച്ച്.അബൂബക്കർ സിദ്ദീഖ്-സുമയ്യ ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ (6 മാസം) എന്നിവരാണു മരിച്ചത്. സുമയ്യയ്ക്കു പരുക്കേറ്റു. കരിപ്പൂർ മാതാംകുളത്ത് ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് അപകടം. വീടിനോടു ചേർന്നുള്ള ഉയർന്ന പുരയിടത്തിന്റെ സംരക്ഷണഭിത്തിയും മണ്ണും ഇടിഞ്ഞ് കിടപ്പുമുറിയുടെ ഭിത്തി തകർത്ത്, സുമയ്യയും കുട്ടികളും ഉറങ്ങിക്കിടന്ന കട്ടിലിലേക്കു വീഴുകയായിരുന്നു. 

ADVERTISEMENT

കുട്ടികളോടൊപ്പം സുമയ്യ, പിതാവ് ചോനാരി മുഹമ്മദ്കുട്ടിയുടെ മാതാംകുളത്തെ വീട്ടിലായിരുന്നു താമസം. കാസർകോട്ടെ ബേക്കറിയിൽ ജോലിചെയ്യുന്ന അബൂബക്കർ സിദ്ദീഖ് കഴിഞ്ഞദിവസമാണ് വീട്ടിൽവന്നു മടങ്ങിയത്. മുഹമ്മദ്കുട്ടിയുടെ വീടിനോടു ചേർന്ന് അബൂബക്കർ നിർമാണം തുടങ്ങിയ പുതിയ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. കരിപ്പൂർ വലക്കണ്ടി പിഎംഎസ്എഎംഎൽപി സകൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ലിയാന.

കനത്തമഴയിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലായി വെള്ളത്തിൽ വീണു 2 പേർ മരിച്ചു. കൊല്ലം തെന്മല നാഗമല എസ്റ്റേറ്റ് ലയത്തിൽ ഗോവിന്ദരാജ് (65) തോട്ടിൽ വീണും ആലപ്പുഴയിൽ അംഗപരിമിതനായ കടക്കരപ്പള്ളി പൊള്ളയിൽ ചിറയിൽ വാസുദേവൻ (70) വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണുമാണു മരിച്ചത്.

ADVERTISEMENT

ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ. ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ

ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെലോ അലർട്ട് നൽകി.

ADVERTISEMENT

നാളെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും ഉണ്ട്. സംസ്ഥാനത്താകെ കനത്ത മഴയ്ക്കു വഴിയൊരുക്കിയ അറബിക്കടലിലെ ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരും. പസിഫിക് സമുദ്രത്തിലെ കോംബസു ചുഴലിക്കാറ്റും കേരളത്തിൽ മഴയുടെ ശക്തി വർധിപ്പിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഇന്നു ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ മാസം 1 മുതൽ ഇന്നലെ വരെ കേരളത്തിൽ 117% അധികം മഴയാണു ലഭിച്ചത്.

English Summary: Heavy rain in Kerala