ചെന്നൈ ∙ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ പത്തനംതിട്ട അയിരൂർ കുരുടാമണ്ണിൽ ഡോ.കെ.എ.ഏബ്രഹാം (ആബി, 79) അന്തരിച്ചു. സംസ്കാരം ഇന്ന് 2 ന് അണ്ണാ നഗർ ജറുസലം മാർത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം 3 നു കിൽപ്പോക്ക് സെമിത്തേരിയിൽ. | Dr. K.A. Abraham | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ പത്തനംതിട്ട അയിരൂർ കുരുടാമണ്ണിൽ ഡോ.കെ.എ.ഏബ്രഹാം (ആബി, 79) അന്തരിച്ചു. സംസ്കാരം ഇന്ന് 2 ന് അണ്ണാ നഗർ ജറുസലം മാർത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം 3 നു കിൽപ്പോക്ക് സെമിത്തേരിയിൽ.

30 വർഷത്തിലേറെ റെയിൽവേ സർവീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പെരമ്പൂർ റെയിൽവേ ആശുപത്രിയെ രാജ്യത്തെ ഏറ്റവും മികച്ച റഫറൽ ആശുപത്രിയായി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചീഫ് കാർഡിയോളജിസ്‌റ്റായി 2002ലാണു വിരമിച്ചത്. തുടർന്ന് വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. രാജ്യം പത്മശ്രീയും റെയിൽവേ ദേശീയ പുരസ്കാരവും നൽകി ആദരിച്ചു.

ADVERTISEMENT

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണു മെഡിക്കൽ ബിരുദം നേടിയത്. തുടർന്നു 3 വർഷം ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ച അദ്ദേഹത്തിന് ഇന്ത്യ–പാക്ക് യുദ്ധസമയത്തെ സ്തുത്യർഹ സേവനത്തിനു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രശംസാപത്രം നൽകിയിരുന്നു.

ഉന്നത മെഡിക്കൽ ബിരുദങ്ങളായ എഫ്‌എസിസി (യുഎസ്), എംആർസിപി (ലണ്ടൻ), എഫ്ആർസിപി (ലണ്ടൻ) എന്നിവ നേടിയ അദ്ദേഹം അക്കാലത്ത് എഫ്‌എസിസി കരസ്ഥമാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു.

ADVERTISEMENT

പരേതനായ എൻജിനീയർ കെ.സി.ഏബ്രഹാമിന്റെയും പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ അലക്സാൻഡ്രിനയുടെയും മകനായി 1942 മാർച്ച് 14നാണു ജനിച്ചത്. ഭാര്യ: കോട്ടയം പുള്ളിയിൽ ബേബി ഏബ്രഹാം. മക്കൾ: ഡോ. സിബി മാമ്മൻ, ആൻ ഏബ്രഹാം. മരുമകൻ: കണ്ടത്തിൽ അരുൺ മാമ്മൻ (വൈസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, എംആർഎഫ്).

English Summary: Dr. K.A. Abraham passes away