സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പെൻഷൻ അക്കൗണ്ടുള്ളവർക്ക് വീട്ടിലിരുന്ന് വിഡിയോ കോൾ വഴി ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) സമർപ്പിക്കാം...SBI, SBI news, SBI manorama news, SBI pension application

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പെൻഷൻ അക്കൗണ്ടുള്ളവർക്ക് വീട്ടിലിരുന്ന് വിഡിയോ കോൾ വഴി ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) സമർപ്പിക്കാം.

∙ പെൻഷൻ വെബ്സൈറ്റ് (www.pensionseva.sbi) തുറന്ന് VideoLC (വിഡിയോ ലൈഫ് സർട്ടിഫിക്കറ്റ്) എന്ന മെനു തുറക്കുക.

ADVERTISEMENT

∙ എസ്ബിഐ പെൻഷൻ അക്കൗണ്ട് നമ്പർ നൽകുക.

∙ ഫോണിൽ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‍വേഡ്) ടൈപ്പ് ചെയ്യുക. ടേംസം ആൻഡ് കണ്ടീഷൻസ് 'Accept' ചെയ്ത് 'Start Journey' എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.

ADVERTISEMENT

∙ ഒറിജിനൽ പാൻകാർഡ് കയ്യിൽ വേണം. തുടർന്ന് 'I am Ready' എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക

∙ വിഡിയോ കോൾ നടത്താനുള്ള അനുവാദം നൽകുക. അപ്പോൾ തന്നെയോ സൗകര്യപ്രദമായ മറ്റൊരു സമയത്തേക്കോ വിഡിയോ കോൾ ഷെഡ്യൂൾ ചെയ്യാം.

ADVERTISEMENT

∙ എസ്ബിഐ ജീവനക്കാരൻ വിഡിയോ കോളിൽ എത്തും.

∙ സ്ക്രീനിൽ കാണുന്ന 4 അക്ക വെരിഫിക്കേഷൻ കോഡ് വായിക്കാൻ ആവശ്യപ്പെടും.

∙ തുടർന്ന് പാൻകാർഡ് ക്യാമറയ്ക്കു നേരെ കാണിക്കുക. ഇതോടെ പ്രക്രിയ പൂർത്തിയാകും.

∙ അപേക്ഷ ഏതെങ്കിലും കാരണത്താൽ റദ്ദായാൽ ഇക്കാര്യം എസ്എംഎസ് വഴി എസ്ബിഐ അറിയിക്കും.

English Summary: SBI: Pensioners can submit life certificates through video call.