തിരുവനന്തപുരം∙ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണക്കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ കോടതിയിൽ അപേക്ഷ നൽകി. സിപിഎം നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായ ഐ. പി. ബിനു, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ... BJP, CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണക്കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ കോടതിയിൽ അപേക്ഷ നൽകി. സിപിഎം നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായ ഐ. പി. ബിനു, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവർ പ്രതികളായ കേസ് പിൻവലിക്കുന്നതിനു സിജെഎം കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്.  കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപി നൽകിയ തടസ്സഹർജി കോടതി ജനുവരി ഒന്നിന് പരിഗണിക്കും.

2017 ജൂലൈയിലാണ് അക്രമം നടന്നത്. ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിനു പിന്നാലെ മണിക്കൂറുകൾക്കകമാണ് ബിജെപി ഓഫിസ് ആക്രമിച്ചത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞു തകർത്തു, സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നിങ്ങനെയാണു കേസുകൾ. സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.  

ADVERTISEMENT

English Summary: Kerala Government Moves to Court to Withdraw BJP Office Attack Case