ആര്യനാട് (തിരുവനന്തപുരം) ∙ ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ കാലിൽ വെടിയുണ്ട പോലെ പതിച്ച് ദ്വാരം വീണ് വിദ്യാർഥിക്കു സാരമായ പരുക്ക്. തേവിയാരുകുന്ന് അമ്പാടി ഭവനിൽ അമ്പാടി (17) യുടെ വലതു കാലിൽ മുട്ടിന് താഴെയാണ് ആഴത്തിൽ മുറിവേറ്റത്. | Lightning Strike | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട് (തിരുവനന്തപുരം) ∙ ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ കാലിൽ വെടിയുണ്ട പോലെ പതിച്ച് ദ്വാരം വീണ് വിദ്യാർഥിക്കു സാരമായ പരുക്ക്. തേവിയാരുകുന്ന് അമ്പാടി ഭവനിൽ അമ്പാടി (17) യുടെ വലതു കാലിൽ  മുട്ടിന് താഴെയാണ്  ആഴത്തിൽ മുറിവേറ്റത്. മുറിവിനു സമീപം പെ‌ാള്ളലേൽക്കുകയും ചെയ്തു. ഞായർ വൈകിട്ടാണ് സംഭവം. മിന്നലേറ്റ് ഈ രീതിയിൽ ആഴത്തിൽ മുറിവേൽക്കുന്നത് അത്യപൂർവമാണ്.

വീടിന്റെ മുൻവശത്ത് നിൽക്കുന്നതിനിടെയാണ് സംഭവം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി വിതുര ആശുപത്രിയിലേക്കു മാറ്റി. എസ്.ബിനുവിന്റെയും കെ.പി.അനിത കുമാരിയുടെയും മകനാണ് ആര്യനാട് ഗവ.ഐടിഐ വിദ്യാർഥിയായ അമ്പാടി. ഇടിമിന്നലിൽ  മുറിവേൽക്കുന്നത് അപൂർവമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവർ അറിയിച്ചു.

ADVERTISEMENT

English Summary: Student Injured In Lightning