കണ്ണൂർ ∙ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡ്രിപ്പ് നൽകാനുള്ള സലൈൻ സൊല്യൂഷനും (നോർമൽ സലൈൻ) തീരുന്നു. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഹെപാരിൻ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളും കയ്യുറകളും പാരസെറ്റാമോൾ പോലും സ്റ്റോക്കില്ലാത്ത സ്ഥിതിയാണു പലയിടത്തും. | Medicine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡ്രിപ്പ് നൽകാനുള്ള സലൈൻ സൊല്യൂഷനും (നോർമൽ സലൈൻ) തീരുന്നു. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഹെപാരിൻ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളും കയ്യുറകളും പാരസെറ്റാമോൾ പോലും സ്റ്റോക്കില്ലാത്ത സ്ഥിതിയാണു പലയിടത്തും. മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ക്രമക്കേടുകളെത്തുടർന്നു പർച്ചേസ് ഓർഡർ നൽകാത്തതാണു പ്രതിസന്ധിക്കു കാരണം. ക്രമക്കേടുകൾ വൻ വിവാദമായതോടെ ഫയലുകളിൽ ഒപ്പിടാൻ പർച്ചേസ് മാനേജർ മടിക്കുകയാണ്.

നിലവിൽ 3.5 ലക്ഷം ബോട്ടിൽ സലൈൻ സൊല്യൂഷൻ മാത്രമാണു സംസ്ഥാനത്തുള്ള സ്റ്റോക്ക്. ഇത് 7 ദിവസത്തേക്കേ മതിയാകൂ. കഴിഞ്ഞ ഒക്ടോബറിൽ നൽകേണ്ട ഓർഡർ കഴിഞ്ഞ 5നാണ് നൽകിയത്. ഉൽപന്നം എത്തണമെങ്കിൽ കുറഞ്ഞതു 45 ദിവസമെങ്കിലും വേണം. ഉടൻ ഓർഡർ നൽകിയില്ലെങ്കിൽ ദിവസങ്ങൾക്കകം സർക്കാർ മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ ഐവി ഫ്ലൂയിഡിലെ പ്രധാന ഘടകമായ നോർമൽ സലൈൻ കിട്ടാതാകും. ഇതു രോഗികളെ വലയ്ക്കും. വെയർഹൗസ് മാനേജർമാരും മെഡിക്കൽ കോളജ് സൂപ്രണ്ടുമാരും നിരന്തരം ആവശ്യപ്പെട്ടിട്ടും കോർപറേഷൻ പർച്ചേസിനു തയാറാകുന്നില്ല.

ADVERTISEMENT

ടിപിആർ കുത്തനെ ഉയർന്ന് കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽക്കാണുമ്പോഴാണ് അവശ്യമരുന്നുകളില്ലാത്ത സ്ഥിതിയിലേക്ക് സർക്കാർ ആശുപത്രികൾ നീങ്ങുന്നത്. രാജ്യത്തെ പ്രധാന നോർമൽ സലൈൻ നിർമാതാക്കളുടെ പക്കൽ വിതരണത്തിനു മതിയായ സ്റ്റോക്കില്ല. മൂന്നാം തരംഗം പേടിച്ച് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ വൻതോതിൽ ഇതു വാങ്ങിക്കൂട്ടുകയാണ്.

English Summary: Shortage of essential medicines in government hospitals