തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ലക്ഷത്തിനു മുകളിലെത്തി. ഈ മാസം ഒന്നിനു 19,000 ൽ താഴെ പേർ മാത്രമായിരുന്നു കോവിഡ് ബാധിതർ. ഇതാണ് രണ്ടാഴ്ച കൊണ്ട് ലക്ഷം കടന്നത്. ഇന്നലത്തെ കണക്കുപ്രകാരം 1,03,864 പേരാണു നിലവിൽ കോവിഡ് പോസിറ്റീവായത്. ഇതിൽ 4% പേർ... Covid, Corona, Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ലക്ഷത്തിനു മുകളിലെത്തി. ഈ മാസം ഒന്നിനു 19,000 ൽ താഴെ പേർ മാത്രമായിരുന്നു കോവിഡ് ബാധിതർ. ഇതാണ് രണ്ടാഴ്ച കൊണ്ട് ലക്ഷം കടന്നത്. ഇന്നലത്തെ കണക്കുപ്രകാരം 1,03,864 പേരാണു നിലവിൽ കോവിഡ് പോസിറ്റീവായത്. ഇതിൽ 4% പേർ മാത്രമാണ് ആശുപത്രികളിലുള്ളത് എന്നത് ആശ്വാസകരമാണ്.

കോവിഡ് പോസിറ്റീവാകുന്നവരുടെ പ്രതിവാര ശരാശരി വർധന അര ലക്ഷത്തിനു മുകളിലെത്തിയിട്ടുമുണ്ട്. ഈ മാസം 9 മുതൽ 15 വരെയുള്ള കാലയളവും അതിനു മുൻപുള്ള ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 51,712 പേരാണു പുതുതായി കോവിഡ് പോസിറ്റീവായത്.

ADVERTISEMENT

തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 36.8 ശതമാനമായി. ശനിയാഴ്ച ഇത് 36.1% ആയിരുന്നു. എറണാകുളം ജില്ലയിലെ 3 ദിവസത്തെ ശരാശരി ടിപിആർ 33.59% ആയി.

സ്കൂളിൽ വാക്സിനേഷൻ: പട്ടിക തയാറാക്കും

ADVERTISEMENT

സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ നൽകുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

∙ വിദ്യാർഥികൾ 2007ലോ മുൻപോ ജനിച്ചവരാ‍യിരിക്കണം. കോവാക്സിൻ മാത്രമാണു നൽകുക. രക്ഷിതാക്കളുടെ സമ്മതം വേണം.

ADVERTISEMENT

∙ വാക്സിനേഷൻ നടത്തേണ്ട സ്കൂളുകൾ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാ‍സ്ക് ഫോ‍ഴ്സ് കണ്ടെത്തും.

∙ ഓരോ ദിവസവും കുത്തിവയ്പ് എടുക്കേണ്ട വിദ്യാർ‍ഥികളുടെ പട്ടിക സ്കൂൾ അധികൃതർ നേരത്തേ ത‍യാറാക്കുകയും സമയം അവരെ അറിയിക്കുകയും ചെയ്യും. ഇവർ കോ‍വിൻ വെബ്‌‍സൈറ്റിൽ ‍റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കും.

∙ ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കൽ ഓ‍ഫിസർ, വാക്‌‍സിനേറ്റർ, സ്റ്റാഫ് ‍നഴ്‌സ്, സ്‌‍കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സി‍നേഷൻ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെ‍ഷൻ സൈറ്റിലെയും വാക്‌‍സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കും.

∙ വാക്സീൻ നൽകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. വാക്സീൻ എടുത്ത കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തും. സ്‌കൂളു‍കൾ ഓക്‌‍സിജൻ സൗകര്യമുള്ള ആംബുലൻസ് സജ്ജമാക്കണം.

English Summary: Kerala covid cases rise