തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ 15–18 പ്രായക്കാരായ വിദ്യാർഥികൾക്കു ബുധനാഴ്ച മുതൽ സ്‌കൂളു‍കളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കും. പുതിയ സാഹചര്യത്തിൽ സ്കൂൾ അധ്യയനം സംബന്ധിച്ചു മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് അവലോകന യോഗം... Vaccine, Corona, Covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ 15–18 പ്രായക്കാരായ വിദ്യാർഥികൾക്കു ബുധനാഴ്ച മുതൽ സ്‌കൂളു‍കളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കും. പുതിയ സാഹചര്യത്തിൽ സ്കൂൾ അധ്യയനം സംബന്ധിച്ചു മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് അവലോകന യോഗം തീരുമാനമെടുക്കും. ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ഈ മാസം 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈനിലേക്കു മാറ്റാൻ നേരത്തേ തീരുമാനമെടുത്തിരുന്നു.

വാക്സിനേഷന് അർഹരമായ അഞ്ഞൂറിലേറെ കുട്ടികളുള്ള സ്കൂളുകളെ സെഷൻ സൈറ്റു‍കളായി തിരഞ്ഞെ‍ടുത്തായിരിക്കും വാക്‌സി‍നേഷൻ.

ADVERTISEMENT

നിയന്ത്രണം കടുപ്പിച്ച് എറണാകുളം, ആലപ്പുഴ

തിരുവനന്തപുരത്തിനു പിന്നാലെ എറണാകുളം, ആലപ്പുഴ ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. എറണാകുളം ജില്ലയിലെ എല്ലാ പൊതു പരിപാടികളും കലക്ടർ നിരോധിച്ചു. നേരത്തേ നിശ്ചയിച്ച പരിപാടികൾ മാറ്റിവയ്ക്കണം. വിവാഹ, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 50 പേർ.

ADVERTISEMENT

ആലപ്പുഴ ജില്ലയിൽ പൊതു പരിപാടികൾ, മതപരമായ ചടങ്ങുകൾ, വിവാഹ/മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കു പരമാവധി 50 പേരെ മാത്രമേ അനുവദിക്കൂ. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഷോപ്പിങ് മാൾ, സൂപ്പർ മാർക്കറ്റ്, വലിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന ക്രമത്തിൽ മാത്രം പ്രവേശനം.

തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും ജില്ലാഭരണകൂടം നേരത്തേതന്നെ നിരോധിച്ചിരിക്കുകയാണ്. മതപരമായ ചടങ്ങു‍കൾക്കും ഇതു ബാധകമാണ്.

ADVERTISEMENT

English Summary: Covid vaccination distribution from schools