തിരുവനന്തപുരം ∙ വിരമിച്ച കോളജ് അധ്യാപകർക്കും പ്രഫസർ പദവി അനുവദിക്കാൻ യുജിസി ചട്ടങ്ങൾ ലംഘിച്ചു കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം. യുജിസി ചട്ടങ്ങൾ ഇതിനായി ഭേദഗതി ചെയ്തു വൈസ് ചാൻസലർ ഉത്തരവിറക്കി. മന്ത്രി ആർ.ബിന്ദുവിനു മുൻകാല പ്രാബല്യത്തോടെ Kerala Government, R. Bindu, CPM, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിരമിച്ച കോളജ് അധ്യാപകർക്കും പ്രഫസർ പദവി അനുവദിക്കാൻ യുജിസി ചട്ടങ്ങൾ ലംഘിച്ചു കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം. യുജിസി ചട്ടങ്ങൾ ഇതിനായി ഭേദഗതി ചെയ്തു വൈസ് ചാൻസലർ ഉത്തരവിറക്കി. മന്ത്രി ആർ.ബിന്ദുവിനു മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകാൻ വേണ്ടിയാണിതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

സർവീസിൽ തുടരുന്നവരെ മാത്രമേ പ്രഫസർ പദവിക്കു പരിഗണിക്കാൻ പാടുള്ളൂവെന്നാണു 2018 ലെ യുജിസി റഗുലേഷൻ ‌വകുപ്പ് 6.3(5) നിർദേശിക്കുന്നത്. സിലക്‌ഷൻ കമ്മിറ്റിയാണ് ഇന്റർവ്യൂ നടത്തി പ്രഫസർ പദവി ശുപാർശ ചെയ്യേണ്ടത്. ഇത് അതേപടി സ്വീകരിച്ചാണു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. 

ADVERTISEMENT

മന്ത്രി ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കേരളവർമ കോളജിൽ ഇംഗ്ലിഷ് അധ്യാപിക ആയിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിക്കുകയായിരുന്നു. 

മന്ത്രിക്കു പ്രഫസർ പദവി മുൻകാല പ്രാബല്യത്തോടെ ലഭിക്കാനാണു സർവകലാശാല യുജിസി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. വിരമിച്ച നൂറോളം അധ്യാപകർക്കും അതോടെ പ്രഫസർ പദവി മുൻകാല പ്രാബല്യത്തോടെ ലഭിക്കും

ADVERTISEMENT

വിരമിച്ചവർക്കു കൂടി പ്രഫസർ പദവി നൽകുന്നതോടെ ഓരോരുത്തർക്കും 5 ലക്ഷം രൂപ വരെ ശമ്പള കുടിശിക ലഭിക്കും. സർക്കാരിന് 5 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. പ്രഫ. ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതു വിവാദമായതോടെ പ്രഫസർ പദവി പിൻവലിച്ചു കഴിഞ്ഞ ജൂൺ 8 ന് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.

English Summary: Save University Forum allegations against minister R. Bindu