കൊച്ചി ∙ മണിക്കൂറുകൾ നീണ്ട വാദ പ്രതിവാദങ്ങൾക്കും കോടതിയുടെ നിരന്തര ചോദ്യങ്ങൾക്കും ഒടുവിലാണു ദിലീപ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി എത്തിയപ്പോൾ ദിലീപിനായി... Actor Dileep, Actor Dileep manorama news, Actor Dileep case, Actor Dileep bail, Actor Dileep Actress rape case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മണിക്കൂറുകൾ നീണ്ട വാദ പ്രതിവാദങ്ങൾക്കും കോടതിയുടെ നിരന്തര ചോദ്യങ്ങൾക്കും ഒടുവിലാണു ദിലീപ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി എത്തിയപ്പോൾ ദിലീപിനായി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ള ഹാജരായി.

നിർണായക വസ്തുതകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ വൈകിക്കാനുള്ള ശ്രമമാണെന്നും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. 

ADVERTISEMENT

ദിലീപിന്റെ വാദങ്ങൾ

അറസ്റ്റ് ചെയ്ത പഴയ ദൃശ്യങ്ങൾ യു ട്യൂബിൽ കാണുന്നതിനിടയിൽ ഇവരൊക്കെ അനുഭവിക്കുമെന്നു പറയുന്നത് വൈകാരികമായ പൊട്ടിത്തെറിയാണ്. ഇതു ശാപവാക്കായി കണ്ടാൽ മതി. ഇതിൽ ഗൂഢാലോചന എവിടെയാണ്? ശാപം എന്നു പറയുന്നത് കുറ്റകൃത്യമാണോ? ആദ്യ മൊഴിയിലും തുടർ മൊഴികളിലും എഫ്ഐആറിലും വൈരുധ്യങ്ങളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ സങ്കൽപങ്ങളാണ് ഇതെല്ലാം. 

ADVERTISEMENT

ചാനലിലും കോടതിയിലുമെല്ലാം എന്തും പറയുന്നയാളാണു സാക്ഷി. പൊലീസ് ഉദ്യോഗസ്ഥർക്കു ദിലീപിനോടുള്ള വൈരാഗ്യമാണു കേസിനു കാരണം. സാക്ഷി വിസ്താരം ഒഴിവാക്കാനുള്ള ശ്രമമാണിത്. 

ബാലചന്ദ്രകുമാറിനെ നേരിട്ടു പഠിപ്പിച്ച് മൊഴി പറയിക്കുകയാണ്. പൊതുജനാഭിപ്രായം ഉണ്ടാക്കാനുള്ള ശ്രമമാണ്. ഇത്രയും കാലമായിട്ടും ഈ ആരോപണങ്ങളെക്കുറിച്ച് അടക്കംപറച്ചിൽ പോലും ഉണ്ടായില്ല. തെളിവുകൾ ഒന്നുമില്ല. ആസൂത്രിതമായി നൽകിയ പരാതിയാണിത്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നത് വ്യാജ ആരോപണമാണ്. 

ADVERTISEMENT

പ്രോസിക്യൂഷൻ വാദങ്ങൾ

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളുണ്ട്. ഗൂഢാലോചന കുറ്റം തെളിയിക്കാൻ വിശദമായ അന്വേഷണം വേണം. ഗൂഢാലോചന മാത്രമല്ല, തുടർപ്രവൃത്തികളും ചെയ്തു എന്നതിന് ആധാരമായ വസ്തുതകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാൻ സാമ്പത്തികശേഷിയും കൃത്രിമം കാട്ടാൻ കഴിവും ഉള്ളവരാണു പ്രതികൾ. 

20 സാക്ഷികളാണു വിചാരണ കോടതിയിൽ കൂറുമാറിയത്. അന്വേഷണ ഏജൻസി ഒരു നിർണായക സാക്ഷിയുടെ അടുത്ത് എത്തുന്ന നിമിഷം പ്രതികളുടെ ആളുകൾ ചുറ്റും വളയുന്ന സാഹചര്യമാണ്. അന്വേഷണത്തിൽ ഇടപെടുകയാണ് പ്രതികൾ. എതിർഭാഗം അഭിഭാഷകർ ഒരുമിച്ച് എതിർക്കുന്ന സ്ഥിതിയായതിനാൽ വിചാരണക്കോടതിയിൽ വാദിക്കാനാവുന്നില്ല. 

പ്രതികളെ ഓരോ ദിവസവും ചോദ്യം ചെയ്തു വിട്ടയച്ചാൽ അവർ പരസ്പരം സംസാരിച്ചു പിറ്റേന്നു പറയേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കും.അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. പ്രതികൾ എത്രത്തോളം മുന്നോട്ടു പോയെന്ന് അറിയാൻ ഒരുമിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്യണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവനും സംരക്ഷിക്കേണ്ടതുണ്ട്. സിനിമകളിലെ ദിലീപിനെ ഇഷ്ടമാണെങ്കിലും യഥാർഥ ജീവിതത്തിൽ വ്യത്യസ്തനാണ്. 

English Summary: Actor Dileeps bail plea hearing