ന്യൂഡൽഹി ∙ നടിയെ പീഡിപ്പിച്ച കേസിൽ, വിചാരണയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി സമീപിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. | Supreme Court | Dileep | Kerala Government | Actress attack case | trial extension | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നടിയെ പീഡിപ്പിച്ച കേസിൽ, വിചാരണയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി സമീപിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

അടുത്തമാസം 16നു മുൻപു കേസിൽ വിധി പറയണമെന്ന സുപ്രീം കോടതി ഉത്തരവു നിലനിൽക്കെ, വിചാരണയ്ക്ക് 6 മാസം കൂടി അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി വാദിച്ചു. ആദ്യം ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണ സമയം നീട്ടിനൽകി. ഇപ്പോൾ പെട്ടെന്നൊരാൾ ആരോപണങ്ങളുമായി വന്നിരിക്കുകയാണെന്നും ദിലീപിനെതിരെ സർക്കാർ മാധ്യമവിചാരണയ്ക്കു കളമൊരുക്കുകയാണെന്നും കുറ്റപ്പെടുത്തി. 

ADVERTISEMENT

കേസിൽ പുതിയ തെളിവുകളുണ്ടെന്നും ആദ്യമായാണ് അന്വേഷണത്തെക്കുറിച്ചു പ്രതിഭാഗം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും സർക്കാർ പറഞ്ഞു. വിചാരണക്കോടതിയാണു നിലപാട് എടുക്കേണ്ടതെന്നു ബെഞ്ച് വ്യക്തമാക്കിയപ്പോൾ ഹർജി അവധിക്കു വയ്ക്കണമെന്നു സർക്കാർ വാദിച്ചു. ഹർജി അവധിക്കു വച്ചാൽ അതിന്റെ അർഥം മറ്റൊന്നാണെന്നു കോടതി മറുപടി നൽകി. 

English Summary: Actress attack case trial extension