കൊച്ചി ∙ കുറുക്കൻമൂലയിലെ സൂപ്പർ ഹീറോ മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. തിരിച്ചെത്തിയ മുരളിയെ ദേശത്തെ ജനങ്ങൾ വെള്ളപ്രശ്നം തീർക്കാനായി വിളിക്കുന്നു. | Minnal Murali | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കുറുക്കൻമൂലയിലെ സൂപ്പർ ഹീറോ മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. തിരിച്ചെത്തിയ മുരളിയെ ദേശത്തെ ജനങ്ങൾ വെള്ളപ്രശ്നം തീർക്കാനായി വിളിക്കുന്നു. ടാങ്കിലൂടെയും കനാലിലൂടെയും വെള്ളമൊഴുകുന്ന രീതികളെല്ലാം വിശദമാക്കി മിന്നൽ മുരളി പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ടത് ഉത്തരക്കടലാസിലൂടെയാണെന്നു മാത്രം.

കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലാണു മിന്നൽ മുരളിയും ജോസ്മോനും കുറക്കൻമൂലയുമെല്ലാം കഥാപാത്രങ്ങളായത്. മെക്കാനിക്സ് ഓഫ് ഫ്ലൂയിഡ്സ് എന്ന വിഷയത്തിൽ ഇന്നലെ നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ മിന്നൽ മുരളി സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് സമൂഹമാധ്യത്തിലൂടെ പങ്കുവച്ചതോടെ വൈറലായി.

ADVERTISEMENT

കോളജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. കുര്യൻ ജോൺ ആണ് ‘മിന്നൽ’ ചോദ്യപ്പേപ്പറിന്റെ സംവിധായകൻ. പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാനുള്ള ഇത്തരം പരീക്ഷണങ്ങൾ മുൻപും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതെന്നു കുര്യൻ പറഞ്ഞു. എൻജിനീയർ കൂടിയായ മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ് ഡോ.കുര്യനെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തു.

Content Highlight: Minnal Murali