തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽ നിന്ന് 57 ആക്കി വർധിപ്പിക്കണമെന്ന 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ ആലോചന. എൽഡിഎഫിലും സിപിഎമ്മിലും അനുകൂല തീരുമാനം ഉണ്ടായാൽ മാർച്ച് 11ന് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന | Pension age | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽ നിന്ന് 57 ആക്കി വർധിപ്പിക്കണമെന്ന 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ ആലോചന. എൽഡിഎഫിലും സിപിഎമ്മിലും അനുകൂല തീരുമാനം ഉണ്ടായാൽ മാർച്ച് 11ന് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ വിരമിക്കൽ പ്രായം ഉയർത്തുന്ന പ്രഖ്യാപനം ഉണ്ടാകും. അടുത്ത സാമ്പത്തിക വർഷം 4,000 കോടി രൂപ വരെ ഇതുവഴി ലാഭിക്കാമെന്നാണു ധനവകുപ്പ് കണക്കുകൂട്ടുന്നത്. എന്നാൽ, ബജറ്റിനു മുന്നോടിയായി മന്ത്രി വിളിച്ച ചർച്ചയിൽ യുവജന സംഘടനകൾ ഇൗ നീക്കത്തെ എതിർത്തു.

സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ള ഇന്ധനം, മദ്യം, റജിസ്ട്രേഷൻ, മോട്ടർ വാഹനം എന്നിവയുടെ നികുതികളെല്ലാം വർധിപ്പിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്നു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) കഴി‍ഞ്ഞയാഴ്ച കൈമാറിയ റിപ്പോർട്ടിൽ ധന വകുപ്പിനോടു ശുപാർശ ചെയ്തിരുന്നു. ബംപർ ഒഴികെ ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപയിൽ നിന്നു 50 ആയി വർധിപ്പിക്കുന്നതും പരിഗണനയിലാണ്. തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതികളിലും പുനഃക്രമീകരണം ആലോചിക്കുന്നുണ്ട്. ഇവയെല്ലാം ബജറ്റിൽ പ്രഖ്യാപനങ്ങളായി വരുമെന്നാണു സൂചന.

ADVERTISEMENT

3.60 ലക്ഷം ജീവനക്കാർ

5.25 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരാണുള്ളത്. ഇതിൽ 1.60 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലായതിനാൽ വിരമിക്കൽ പ്രായം 60 ആണ്. ബാക്കി 3.65 ലക്ഷം ജീവനക്കാർക്കാണു പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന്റെ ഗുണം ലഭിക്കുക. 

ADVERTISEMENT

English Summary: Pension age hike announcement expected in kerala budget