സാധാരണക്കാർക്കുവേണ്ടി ഏറ്റവും കൂടുതൽ സമയം മാറ്റിവയ്‌ക്കുന്ന കേരളത്തിലെ കുടുംബമായിരിക്കും പാണക്കാട് കൊടപ്പനയ്ക്കൽ. രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിലെ മുസ്‌ലിംകളുടെ ആത്മീയ ചൈതന്യമായി ഉയരാൻ പാണക്കാട് തങ്ങൾ കുടുംബത്തിനു സാധിക്കുന്നത് ഈ സൗമ്യമനസ്കതയാണ്. ആത്മീയരംഗത്തും രാഷ്‌ട്രീയരംഗത്തും ഒരേസമയം നേതൃത്വം

സാധാരണക്കാർക്കുവേണ്ടി ഏറ്റവും കൂടുതൽ സമയം മാറ്റിവയ്‌ക്കുന്ന കേരളത്തിലെ കുടുംബമായിരിക്കും പാണക്കാട് കൊടപ്പനയ്ക്കൽ. രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിലെ മുസ്‌ലിംകളുടെ ആത്മീയ ചൈതന്യമായി ഉയരാൻ പാണക്കാട് തങ്ങൾ കുടുംബത്തിനു സാധിക്കുന്നത് ഈ സൗമ്യമനസ്കതയാണ്. ആത്മീയരംഗത്തും രാഷ്‌ട്രീയരംഗത്തും ഒരേസമയം നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർക്കുവേണ്ടി ഏറ്റവും കൂടുതൽ സമയം മാറ്റിവയ്‌ക്കുന്ന കേരളത്തിലെ കുടുംബമായിരിക്കും പാണക്കാട് കൊടപ്പനയ്ക്കൽ. രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിലെ മുസ്‌ലിംകളുടെ ആത്മീയ ചൈതന്യമായി ഉയരാൻ പാണക്കാട് തങ്ങൾ കുടുംബത്തിനു സാധിക്കുന്നത് ഈ സൗമ്യമനസ്കതയാണ്. ആത്മീയരംഗത്തും രാഷ്‌ട്രീയരംഗത്തും ഒരേസമയം നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർക്കുവേണ്ടി ഏറ്റവും കൂടുതൽ സമയം മാറ്റിവയ്‌ക്കുന്ന കേരളത്തിലെ കുടുംബമായിരിക്കും പാണക്കാട് കൊടപ്പനയ്ക്കൽ. രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിലെ മുസ്‌ലിംകളുടെ ആത്മീയ ചൈതന്യമായി ഉയരാൻ പാണക്കാട് തങ്ങൾ കുടുംബത്തിനു സാധിക്കുന്നത് ഈ സൗമ്യമനസ്കതയാണ്. ആത്മീയരംഗത്തും രാഷ്‌ട്രീയരംഗത്തും ഒരേസമയം നേതൃത്വം നൽകാൻ ഭാഗ്യം സിദ്ധിച്ച അപൂർവംപേരിലൊരാളാണ് ഇന്നലെ അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

ആശ്വാസം തേടി കൊടപ്പനയ്‌ക്കൽ വീട്ടുമുറ്റത്തെത്തിയവരെയെല്ലാം ഹൈദരലി തങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആശ്വാസം കിട്ടാതെ ആരും അവിടെ നിന്നു മടങ്ങിയില്ല. സമൂഹത്തിലും സമുദായത്തിലും അസ്വസ്‌ഥത വളരുമ്പോഴെല്ലാം സ്‌നേഹം നിറഞ്ഞ ശാസനാഭാവത്തോടെ തങ്ങൾ ഇടപെട്ടു. മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങൾക്കുവേണ്ടി മുന്നിൽ നിൽക്കുമ്പോഴും ഇതരസമുദായങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ആവശ്യങ്ങൾ ഉയർത്തിക്കാട്ടാനും അദ്ദേഹത്തിനു സാധിച്ചു. മറ്റൊരു സമുദായത്തെയും ഒരിക്കൽപ്പോലും നോവിച്ചില്ല.

ADVERTISEMENT

കൺമുൻപിൽ നിന്നു മറഞ്ഞു പോയെങ്കിലും ഹൈദരലി ശിഹാബ് തങ്ങളുടെ സ്‌നേഹസാന്നിധ്യം ഇപ്പോഴും തൊട്ടടുത്തുണ്ടെന്നു തന്നെ തോന്നിപ്പോവുന്നു. പതിഞ്ഞ ശബ്‌ദത്തിൽ മാത്രം സംസാരിച്ച അദ്ദേഹം ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയുമായിരുന്നു. അഷ്‌ടദിക്കിൽനിന്നും രോഗശാന്തിയും മനഃശാന്തിയും തേടി കൊടപ്പനയ്‌ക്കൽ തറവാട്ടിലെത്തിയിരുന്നവർക്ക് തങ്ങളുടെ സാമീപ്യവും പ്രാർഥനയും അനുഗ്രഹവും മാത്രം മതിയായിരുന്നു മുറിവുകളുണങ്ങാൻ.

ഏതു സാധാരണക്കാരനും അദ്ദേഹത്തിനുമുന്നിൽ എപ്പോഴും ഒരു ഇരിപ്പിടമുണ്ടായിരുന്നു. ചൊവ്വാഴ്‌ച ദിവസങ്ങളിൽ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ തങ്ങളുടെ ജനസമ്പർക്കം പ്രശസ്‌തമാണ്. അവിടെ എത്തിയിരുന്നത് ശുപാർശക്കാരോ സ്‌ഥാനമോഹികളോ ആയിരുന്നില്ല. സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു. വ്യക്‌തിപരവും കുടുംബപരവും ആരോഗ്യപരവുമായ പ്രശ്‌നങ്ങൾ പോലും അവർ തങ്ങളോടു പറഞ്ഞു. എല്ലാ മതവിഭാഗക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു. തങ്ങളുടെ ആശ്വാസവാക്കുകളും പ്രാർഥനയും ദാനവും സ്വീകരിച്ചു സംതൃപ്‌തിയോടെ അവർ മടങ്ങിപ്പോയി. അതിരാവിലെ മുതൽ അർധരാത്രിവരെ ജനങ്ങൾക്കു മുന്നിൽ അദ്ദേഹം ഇരുന്നു. ഇത്രമേൽ ജനങ്ങൾക്കിടയിൽ ജീവിക്കാൻ ഒരു നേതാവിന് എങ്ങനെ കഴിഞ്ഞു എന്നത് ഇന്നത്തെ രാഷ്‌ട്രീയ നേതാക്കളും യുവതലമുറയും പഠിക്കേണ്ടതാണ്.

ADVERTISEMENT

മലയാള മനോരമയും പാണക്കാട്ടെ കൊടപ്പനയ്‌ക്കൽ തറവാടും തമ്മിലുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാണക്കാട് പൂക്കോയ തങ്ങളുടെ കാലത്തു തുടങ്ങിയതാണ് ആ സ്‌നേഹബന്ധം. അദ്ദേഹത്തിന്റെ കാലശേഷം പുത്രൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സാരഥ്യം ഏറ്റെടുത്തതോടെ ആ ബന്ധത്തിന് ആഴം കൂടി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഹൈദരലി ശിഹാബ് തങ്ങളുമായും ഊഷ്മളമായ ബന്ധം മനോരമ പുലർത്തിപ്പോന്നു.

പത്രങ്ങൾ മുസ്‌ലിം ലീഗിനെ വേണ്ടത്ര പരിഗണിക്കാതിരിക്കുകയും ഒരു പരിധിവരെ മാറ്റി നിർത്തുകയും ചെയ്‌തിരുന്ന കാലത്ത് അർഹമായ ഇടം നൽകി അംഗീകരിച്ചത് മനോരമയാണെന്നു ഹൈദരലി തങ്ങളുടെ മൂത്ത സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങൾ പറയാറുണ്ടായിരുന്നു. 1966ൽ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് 1991ൽ പുറത്തിറക്കിയ സപ്ലിമെന്റിലെ ലേഖനത്തിൽ ഇക്കാര്യം തങ്ങൾ ആവർത്തിച്ചെഴുതി.

ADVERTISEMENT

കൊടപ്പനയ്‌ക്കൽ കുടുംബത്തിൽനിന്നു മനോരമക്കുടുംബത്തിനു ലഭിച്ച സ്‌നേഹവാത്സല്യങ്ങൾ ഒരിക്കലും വിസ്‌മരിക്കാനാവില്ല. മലപ്പുറം ജില്ലാ രൂപവൽക്കരണത്തിനു മുൻപുതന്നെ ഈ പ്രദേശങ്ങളുടെ വികസനത്തിനു വേണ്ടി ഒരുപാടു യത്നിച്ച പത്രമാണു മനോരമയെന്ന യാഥാർഥ്യം മുഹമ്മദലി ശിഹാബ് തങ്ങൾ പല വേദികളിലും അനുസ്‌മരിച്ചിരുന്നു. മലയാള മനോരമയുടെ ഒൻപതാമതു യൂണിറ്റ് മലപ്പുറം ജില്ലാ ആസ്‌ഥാനത്ത് ഉദ്‌ഘാടനം ചെയ്യുന്ന ഘട്ടത്തിൽ അദ്ദേഹം മലേഷ്യയിലായിരുന്നു. ആ ചടങ്ങിന് ആശംസകൾ അയച്ചുതന്ന അദ്ദേഹം മലേഷ്യയിൽനിന്നു തിരിച്ചെത്തിയ ഉടനെ മനോരമയുടെ മലപ്പുറം യൂണിറ്റ് സന്ദർശിക്കാനും സമയം കണ്ടെത്തി.

മലപ്പുറത്ത് ജനകീയ കൂട്ടായ്‌മയിലൂടെ മനോരമ നേതൃത്വം നൽകിയ വികസന പദ്ധതികളിലെല്ലാം പാണക്കാട് കുടുംബത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. വൻ വിജയമാതൃകയായ ജില്ലാ ആശുപത്രി വികസനത്തിനു മനോരമ രൂപം നൽകിയ പദ്ധതിയിൽ പങ്കാളികളാകാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന സന്ദേശം നൽകിയതു മുഹമ്മദലി ശിഹാബ് തങ്ങളാണ്. ജില്ലാ ആശുപത്രി വികസന നിധിയിലേക്ക് ആദ്യ സംഭാവന നൽകി പദ്ധതിക്കു തുടക്കമിട്ടതും തങ്ങൾ തന്നെ.

അവഗണിക്കപ്പെട്ടു കിടന്ന കോട്ടക്കുന്നിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് ടൂറിസം പദ്ധതികൾക്കു രൂപം നൽകാനുള്ള ആലോചന മനോരമ ആദ്യം അവതരിപ്പിച്ചത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുന്നിലാണ്. കോട്ടക്കുന്നിന്റെ മനോഹാരിത വിവരിച്ചപ്പോൾ ശ്രദ്ധയോടെ കേട്ട അദ്ദേഹം ടൂറിസം പദ്ധതിക്ക് എല്ലാ അനുഗ്രഹാശിസ്സുകളും നൽകി. തുടർന്ന് എം.കെ. മുനീറിനൊപ്പം കോട്ടക്കുന്ന് സന്ദർശിക്കാനും അദ്ദേഹം തയാറായി.

കോട്ടയ്‌ക്കൽ ആയുർവേദ കോളജിനെ സർവകലാശാലയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി മനോരമ മുന്നോട്ടുവച്ചപ്പോൾ അതിനും മനസ്സു തുറന്ന പിന്തുണയുമായി പാണക്കാട് കുടുംബം രംഗത്തെത്തി. മുഹമ്മദലി ശിഹാബ് തങ്ങൾ നൽകിയ അതേ സ്നേഹവായ്പാണു സഹോദരൻ ഹൈദരലി തങ്ങളും മനോരമയോട് എന്നും കാട്ടിയത്. ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ അനുശോചിക്കുന്നതോടൊപ്പം പാണക്കാട് കുടുംബം മനോരമയ്ക്കു നൽകിപ്പോരുന്ന സ്നേഹ വാത്സല്യങ്ങൾക്കു നിറമനസ്സോടെ നന്ദി അറിയിക്കുകയും ചെയ്യുന്നു.

English Summary: Panakkad Sayed Hyderali Shihab Thangal and Malayala Manorama