ഭൂനികുതി: ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ 40.47 ആറിനു (ഒരു ഏക്കർ) മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. വർധനയിലൂടെ 80 കോടി രൂപയുടെ അധിക വരുമാനമാണു ലക്ഷ്യമിടുന്നത്. പുതുക്കിയ പരിധി പ്രകാരം നികുതി ഒന്നര ഇരട്ടി വരെ വർധിക്കാൻ സാധ്യതയുണ്ട്. | Kerala Budget 2022 | KN Balagopal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഭൂനികുതി: ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ 40.47 ആറിനു (ഒരു ഏക്കർ) മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. വർധനയിലൂടെ 80 കോടി രൂപയുടെ അധിക വരുമാനമാണു ലക്ഷ്യമിടുന്നത്. പുതുക്കിയ പരിധി പ്രകാരം നികുതി ഒന്നര ഇരട്ടി വരെ വർധിക്കാൻ സാധ്യതയുണ്ട്.

339 കോടി രൂപ ചെലവിൽ ഡിജിറ്റൽ ഭൂസർവേ പദ്ധതി ഉൾപ്പെടെ ലാൻഡ് റെക്കോർഡ് മാനേജ്മെന്റിൽ ആധുനിക സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകും. ഭൂനികുതിയുടെ കാര്യത്തിൽ ശരാശരി 80% മാത്രമേ കൃത്യമായി പിരിച്ചെടുക്കാൻ കഴിയുന്നുള്ളൂ.

ADVERTISEMENT

∙ സ്റ്റാംപ് ഡ്യൂട്ടി: പ്രമാണത്തിൽ നിശ്ചയിച്ച വിലയോ ന്യായവിലയോ ഏതാണോ കൂടുതൽ അതിന്മേലാണ് സ്റ്റാംപ് ഡ്യൂട്ടി ചുമത്തുന്നത്. എല്ലാ വിഭാഗങ്ങളിലും നിലവിലെ ന്യായവിലയിൽ 10% ഒറ്റത്തവണ വർധന നടപ്പാക്കും. സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഇനത്തിൽ 2021–22 ൽ 4523 കോടി രൂപ (പുതുക്കിയ എസ്റ്റിമേറ്റ്) വരുമാനമാണു ലക്ഷ്യമിട്ടത്. 2018–19 ബജറ്റിൽ, 2017 മാർച്ച് വരെ റിപ്പോർട്ട് ചെയ്ത അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാനുള്ള കോംപൗണ്ടിങ് പദ്ധതിയുടെ കാലാവധി 2022 മാർച്ച് വരെ നീട്ടിയിരുന്നു. ഇത് ഒരു വർഷം കൂടി നീട്ടി. ഇതുവരെ 1.20 ലക്ഷം കേസുകളിൽ 51.18 കോടി രൂപ പിരിഞ്ഞുകിട്ടി. ഇനിയും 50 കോടി രൂപ കൂടി പ്രതീക്ഷിക്കുന്നു.

∙ കുടിശികകൾക്ക് ആംനെസ്റ്റി പദ്ധതി: 2017നു മുൻപുള്ള നികുതി കുടിശിക തീർപ്പാക്കാൻ 2020 ൽ കൊണ്ടുവന്ന പദ്ധതി ഈ വർഷം ഡിസംബർ 31 വരെ നീട്ടി. പദ്ധതി പ്രകാരം കുടിശികത്തുകയുടെ 50% അടച്ചാൽ മതി. അറിയിപ്പു ലഭിച്ച് 30 ദിവസത്തിനുള്ളിൽ അടച്ചാൽ 40% നൽകിയാൽ മതി. പിഴയും പലിശയും ഒഴിവാകും. കുടിശിക തീർപ്പാക്കാനുള്ള അപേക്ഷ ഓഗസ്റ്റ് 31നു മുൻപു നൽകണം. ഡിസംബർ 31നു മുൻപു പണം അടയ്ക്കണം. 2021–22 ലെ കേരള പൊതു വിൽപന നികുതി കുടിശികകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു പറയുന്നു. (മദ്യം, പെട്രോൾ–ഡീസൽ എന്നിവയ്ക്കു മാത്രമാണ് പൊതു വിൽപന നികുതി. ഇവയ്ക്ക് ജിഎസ്ടി ബാധകമല്ല.)

ADVERTISEMENT

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal