ആലപ്പുഴ ∙ ചേർത്തല ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വി–കൺസോൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമാകും. വി കൺസോൾ വാങ്ങുന്നതിന് 5 വർഷത്തേക്കു കരാറുണ്ടാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 10,000 യൂസർ ഐഡി വരെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്റെ | VCONSOL | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ചേർത്തല ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വി–കൺസോൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമാകും. വി കൺസോൾ വാങ്ങുന്നതിന്  5 വർഷത്തേക്കു കരാറുണ്ടാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 

10,000 യൂസർ ഐഡി വരെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്റെ വില 43 കോടിയാണ്. എന്നാൽ, സൗജന്യമായാണ് ടെക്ജൻഷ്യ സോഫ്റ്റ്‍വെയർ നൽകുന്നത്. പകരം ടെക്ജൻഷ്യ പ്രവർത്തിക്കുന്ന ചേർത്തല, കൊച്ചി ഐടി പാർക്കുകളിലെ 15,000 ചതുരശ്ര അടി സ്ഥലത്തെ വാടക സർക്കാർ വഹിക്കും. ഏകദേശം 79 ലക്ഷം രൂപയാണ് വാടക ഇനത്തിൽ സർക്കാർ പ്രതിവർഷം ചെലവഴിക്കുക. ആപ്ലിക്കേഷൻ പരിപാലനവും ഡേറ്റാ സംരക്ഷണവും ഐടി മിഷന്റെ ചുമതലയാണ്. 

ADVERTISEMENT

നേരത്തേ ഇന്ത്യ ഇന്നവേഷൻ ചാലഞ്ചിൽ വിജയിച്ചതിനു പിന്നാലെ വി–കൺസോളിനെ കേന്ദ്ര സർക്കാർ ഔദ്യോഗിക പ്ലാറ്റ്‌ഫോമായി അംഗീകരിച്ചിരുന്നു. കേരള ഹൈക്കോടതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഭാഭാ ആറ്റമിക് റിസർച് സെന്റർ, ഇന്ത്യൻ പ്ലാസ്മ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ നേവി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളും ഇത് ഉപയോഗിക്കുന്നുണ്ട്. 

∙ ‘സ്വന്തം സംസ്ഥാനത്തെ ഓഫിസുകളിൽ വി–കൺസോൾ ഉപയോഗിക്കുമെന്നതിൽ സന്തോഷം. മറ്റു സംസ്ഥാനങ്ങളിലേക്കും ആപ്ലിക്കേഷൻ എത്തിക്കുകയാണ് ലക്ഷ്യം. ബംഗാൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.’ – ജോയ് സെബാസ്റ്റ്യൻ (സിഇഒ, ടെക്ജൻഷ്യ)

ADVERTISEMENT

English Summary: VCONSOL - Kerala's official video conference platform