പട്ന ∙ റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരമായിരുന്ന കെ.സി.ലിതാരയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്തിരുന്നു. | SIT | Basketball Player | KC Lithara Death Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരമായിരുന്ന കെ.സി.ലിതാരയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്തിരുന്നു. 

വടകര വട്ടോളി കത്തിയണപ്പൻചാലിൽ കരുണന്റെ മകളായ ലിതാരയെ കഴിഞ്ഞ മാസം 26ന് ആണ് പട്നയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്റെ മാനസിക, ലൈംഗിക പീഡനത്തെ തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 

ADVERTISEMENT

പട്ന സബ് ഡിവിഷനൽ പൊലീസ് ഓഫിസർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസ് ഏൽപിച്ചത്. പട്ന സീനിയർ എസ്പി: എം.എസ്.ധില്ലൻ മേൽനോട്ടം വഹിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എൽജെഡി സംസ്ഥാന സെക്രട്ടറി സലിം മടവൂർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നിവേദനം നൽകിയിരുന്നു. സലിം മടവൂരിനു മുഖ്യമന്ത്രി അയച്ച മറുപടിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ചത്.

English Summary: SIT formed for the investigation of basketball player KC Lithara death case