കൊച്ചി ∙ ജനങ്ങളെ മറന്നുള്ള ഇടതു സർക്കാരിന്റെ ഭരണത്തിനുള്ള താക്കീതാവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിനാൽ ഉമ തോമസിന്റെ ജയം മാത്രമല്ല, ഭൂരിപക്ഷവും യുഡിഎഫിനു പ്രധാനമാണെന്നു യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. | Thrikkakara by-election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജനങ്ങളെ മറന്നുള്ള ഇടതു സർക്കാരിന്റെ ഭരണത്തിനുള്ള താക്കീതാവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിനാൽ ഉമ തോമസിന്റെ ജയം മാത്രമല്ല, ഭൂരിപക്ഷവും യുഡിഎഫിനു പ്രധാനമാണെന്നു യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. 

വികസനത്തിന്റെ ആളുകളായി ഇപ്പോൾ അവതരിച്ചിരിക്കുന്ന ഇടതുപക്ഷം 6 വർഷം കേരളത്തിൽ എന്തു വികസനമാണു നടത്തിയതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ. കരുണാകരന്റെയും എ.കെ.ആന്റണിയുടെയും പേരു ജനം ഓർക്കുന്നത് അവർ കേരളത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പേരിലാണ്. അപ്പോഴെല്ലാം നാടിന്റെ വികസനത്തിനു തുരങ്കം വച്ചവരാണ് ഇടതുപക്ഷം. അവർ യുഡിഎഫിനെ വികസന വിരോധികൾ എന്നു വിളിക്കുന്നു. അതിനാൽ ജനഹിതം എന്തെന്നു സർക്കാരിനെ ബോധ്യപ്പെടുത്താൻ തൃക്കാക്കരയിലെ ജനങ്ങൾക്കു ബാധ്യതയുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 

ADVERTISEMENT

കോൺഗ്രസ് നടപ്പാക്കിയ വികസനത്തിന്റെ അംശമാണ് ഇന്നു ഇടതുപക്ഷം ഭക്ഷിക്കുന്നതെന്നും വികസന വിരോധികൾക്കു ജനം ചുട്ട മറുപടി നൽകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. 

എൽഡിഎഫ് 100 തികച്ചാൽ ധാർഷ്ട്യത്തിനു നൽകുന്ന രണ്ടു കൊമ്പുകളായിരിക്കും അതെന്നും അതിനാൽ കരുതലോടെ ജനം വോട്ടുചെയ്യണമെന്നും ചടങ്ങിൽ അധ്യക്ഷനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കൊച്ചിയിൽ ഇന്നു കാണുന്ന എല്ലാ വികസനവും യുഡിഎഫ് സർക്കാർ കൊണ്ടുവന്നതാണെന്നു സതീശൻ പറഞ്ഞു. 

ADVERTISEMENT

യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എ.എ.അസീസ്, എൻ.കെ.പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, ജി.ദേവരാജൻ, സി.പി.ജോൺ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഇൗഡൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു. 

ഉമ തോമസ്, ഡോ.ജോ ജോസഫ് പത്രിക നൽകി

ADVERTISEMENT

കൊച്ചി ∙ ഉപതിരഞ്ഞെടുപ്പിനു പ്രധാന മുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തൃക്കാക്കരയിൽ പ്രചാരണം ഊർജിതമായി. നാളെ വൈകിട്ടുവരെ പത്രിക നൽകാം. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് എന്നിവർ ഇന്നലെ പത്രിക നൽകി. 2 സ്വതന്ത്രർ കൂടി പത്രിക നൽകിയിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ ഇന്നു പത്രിക നൽകും. 

സ്ഥാനാർഥിയെ ആദ്യം പ്രഖ്യാപിച്ചു പ്രചാരണത്തിൽ മേൽക്കൈ നേടിയ യുഡിഎഫ് തന്നെ ആദ്യം മണ്ഡലം കൺവൻഷനും പൂർത്തിയാക്കി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന എൽഡിഎഫ് കൺവൻഷൻ 12 ന് നടക്കും. എൽഡിഎഫ് നേതാക്കൾക്കു പുറമേ കോൺഗ്രസിൽ വിമത സ്വരം ഉയർത്തിയ കെ.വി.തോമസും പങ്കെടുക്കും.

English Summary: Thrikkakara by-election UDF convention