തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു കല്ലിടൽ നിർബന്ധമല്ലെന്നു സർക്കാർ ഉത്തരവിട്ടെങ്കിലും കല്ല് പറിച്ചവർക്കെതിരായ കേസുകളിൽ കുറ്റപത്രം നൽകാൻ തീരുമാനം. സംസ്ഥാനത്താകെ 60 കേസുകളിലായി അഞ്ഞൂറിലേറെപ്പേരാണു പ്രതികൾ. ഇവർക്കെതിരെ എത്രയും വേഗം കുറ്റപത്രം | Silver Line Project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു കല്ലിടൽ നിർബന്ധമല്ലെന്നു സർക്കാർ ഉത്തരവിട്ടെങ്കിലും കല്ല് പറിച്ചവർക്കെതിരായ കേസുകളിൽ കുറ്റപത്രം നൽകാൻ തീരുമാനം. സംസ്ഥാനത്താകെ 60 കേസുകളിലായി അഞ്ഞൂറിലേറെപ്പേരാണു പ്രതികൾ. ഇവർക്കെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ആസ്ഥാനത്തു നിന്നു ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി.

കെ–റെയിൽ എന്നെഴുതി സ്ഥാപിച്ച കല്ലുകൾ പൊതുമുതൽ ആണെന്ന നിയമോപദേശം പൊലീസിനു ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനു പുറമേ, പൊലീസിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനുമുള്ള വകുപ്പുകളും കേസുകളിൽ ചേർത്തിട്ടുണ്ട്. പരാതിക്കാർ പരാതി പിൻവലിക്കാത്ത സ്ഥിതിക്ക് കേസുമായി മുന്നോട്ടു പോകുന്നുവെന്നാണു പൊലീസ് നിലപാട്. 

ADVERTISEMENT

കേസുകൾ പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നു കെ–റെയിൽ അധികൃതരും വ്യക്തമാക്കി. ഭൂവുടമകളുമായി ഈ കേസുകൾ ഉപയോഗിച്ചു സർക്കാർ വിലപേശാനുള്ള സാധ്യതയാണു തെളിയുന്നത്.

English Summary: Charge sheet against those plucked silverline project stone