തിരുവനന്തപുരം∙ വർധിച്ച ആത്മവിശ്വാസത്തോടെയാണു സർക്കാർ രണ്ടാം വർഷത്തിലേക്കു കടക്കുന്നതെന്നും ജനപിന്തുണ വർധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിൽ 2,95,000 വീടുകൾ പൂർത്തീകരിച്ചു. അടുത്ത മാസം ഇതു 3 ലക്ഷത്തിലെത്തും. ഭൂരഹിതരായ 15,000 പേർക്കു പട്ടയം നൽകുമെന്നു പ്രഖ്യാപിച്ചിടത്ത് 33,530 നൽകാനായി. | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വർധിച്ച ആത്മവിശ്വാസത്തോടെയാണു സർക്കാർ രണ്ടാം വർഷത്തിലേക്കു കടക്കുന്നതെന്നും ജനപിന്തുണ വർധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിൽ 2,95,000 വീടുകൾ പൂർത്തീകരിച്ചു. അടുത്ത മാസം ഇതു 3 ലക്ഷത്തിലെത്തും. ഭൂരഹിതരായ 15,000 പേർക്കു പട്ടയം നൽകുമെന്നു പ്രഖ്യാപിച്ചിടത്ത് 33,530 നൽകാനായി. 3,95,338 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 22,345 പേർക്കു പിഎസ്‍സി വഴി ജോലിക്കു ശുപാർശ നൽകി.

കോവിഡ് കാലത്ത് ഐടി പാ‍ർക്കുകളിൽ 10,400 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 181 പുതിയ ഐടി കമ്പനികൾ വന്നു. തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 2,14,274 റേഷൻ കാർഡുകൾ പുതിയതായി നൽകി. സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. പവർകട്ട്, ലോഡ്ഷെഡിങ് എന്നിവ ഒഴിവാക്കാൻ നടപടിയെടുത്തു. 

ADVERTISEMENT

ഇതിനു പുറമേ സർക്കാർ നടപ്പാക്കിയ പദ്ധതികളെല്ലാം എണ്ണമിട്ടു വിവരിച്ച മുഖ്യമന്ത്രി, ഒരു വർഷത്തിനകം പൂർത്തിയാക്കിയ പദ്ധതികളുടെ വിശദമായ രേഖ വാർഷികാഘോഷം നടക്കുന്ന ജൂൺ 2ന് പ്രോഗ്രസ് റിപ്പോർട്ടായി ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുമെന്നും അറിയിച്ചു. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും ഒന്നിൽനിന്നുപോലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan says his government is into second year with more confidence