തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഏതാണ്ടു പൂർത്തിയായി. ഉയർന്ന ശമ്പളം പറ്റുന്ന ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഒഴികെ എല്ലാവർക്കും ഏപ്രിലിലെ ശമ്പളം ഇന്നലെ കൈമാറി. ധനവകുപ്പിൽ നിന്ന് 20 കോടി രൂപ ഇന്നലെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയതോടെയാണ് പ്രതിസന്ധിക്കു താൽക്കാലിക വിരാമമായത്. | KSRTC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഏതാണ്ടു പൂർത്തിയായി. ഉയർന്ന ശമ്പളം പറ്റുന്ന ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഒഴികെ എല്ലാവർക്കും ഏപ്രിലിലെ ശമ്പളം ഇന്നലെ കൈമാറി. ധനവകുപ്പിൽ നിന്ന് 20 കോടി രൂപ ഇന്നലെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയതോടെയാണ് പ്രതിസന്ധിക്കു താൽക്കാലിക വിരാമമായത്.

ഏറെ അനിശ്ചിതത്വത്തിനും ജീവനക്കാരുടെ പ്രതിഷേധത്തിനും ഒടുവിലാണ് ശമ്പളം നൽകാൻ കെഎസ്ആർടിസിക്കു കഴിഞ്ഞത്. അതേസമയം മേയിലെ ശമ്പളം എങ്ങനെ നൽകാൻ കഴിയുമെന്ന ആശങ്കയും മാനേജ്മെന്റിനുണ്ട്. 65 കോടി രൂപ ആവശ്യപ്പെട്ട് ഇന്നലെ സർക്കാരിനു കത്തു നൽകി.

ADVERTISEMENT

ഏപ്രിലിലെ ശമ്പള വിതരണത്തിനായി 30 കോടി രൂപയാണ് സർക്കാർ ആദ്യം അനുവദിച്ചത്. നേരത്തേയുണ്ടായിരുന്ന ഓവർ ഡ്രാഫ്റ്റ് കുടിശിക ഈ പണം ഉപയോഗിച്ച് വീട്ടി. തുടർന്ന് 50 കോടി വീണ്ടും ഓവർ ഡ്രാഫ്റ്റ് എടുത്തു. ഈ തുക ഉപയോഗിച്ച് ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകി. വീണ്ടും 20 കോടി കിട്ടി. ഈ മാസം ഫലത്തിൽ 50 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്.

ഭാവിയിൽ ഇതു തുടരാനാകില്ലെന്നു ധനവകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ അടുത്ത ശമ്പള വിതരണവും കെഎസ്ആർടിസിക്കു വെല്ലുവിളിയാകും. ഓവർഡ്രാഫ്റ്റ് വഴി പണം കണ്ടെത്തണമെങ്കിൽ ഇപ്പോഴത്തെ കടംവീട്ടുകയും വേണം. 

ADVERTISEMENT

അതിനിടെ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് സർക്കാർ 20 കോടി നൽകിയതെന്നു പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആരോപിച്ചു. ശമ്പള വിതരണത്തിന് ശാശ്വത പരിഹാരമാണു വേണ്ടതെന്നും ഇവർ പറഞ്ഞു.

English Summary: KSRTC salary distribution