കൊച്ചി ∙ ലോകായുക്തയുടെ അധികാരം ഇല്ലാതാക്കിയ നിയമഭേദഗതി ഓർഡിനൻസിനെതിരെ നൽകിയ ഹർജിയിൽ ഓർഡിനൻസ് പുതുക്കി ഇറക്കിയ സർക്കാർ നടപടി അസാധുവാക്കണമെന്ന ആവശ്യം കൂടി പരിഗണിക്കണമെന്ന് ഹർജിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ ഉപഹർജി നൽകി. | Kerala lok ayukta | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോകായുക്തയുടെ അധികാരം ഇല്ലാതാക്കിയ നിയമഭേദഗതി ഓർഡിനൻസിനെതിരെ നൽകിയ ഹർജിയിൽ ഓർഡിനൻസ് പുതുക്കി ഇറക്കിയ സർക്കാർ നടപടി അസാധുവാക്കണമെന്ന ആവശ്യം കൂടി പരിഗണിക്കണമെന്ന് ഹർജിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ ഉപഹർജി നൽകി. ‌‌‌‌14–ാം വകുപ്പ് പൂർവസ്ഥിതിയിൽ നിലനിർത്തണമെന്നും ഓർഡിനൻസ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി നൽകിയത്.

നിയമസഭ ഫെബ്രുവരി 18ന് ചേരാനിരിക്കെയാണ് അസാധാരണ ധൃതികാട്ടി ഫെബ്രുവരി ഏഴിന് ഓർഡിനൻസ് ഇറക്കിയത്. ഫെബ്രുവരി 18 മുതൽ 24 വരെയും മാർച്ച് 11 മുതൽ 23 വരെയും നിയമസഭ കൂടി. എന്നാൽ നിയമമാക്കാനായി നിയമസഭയിൽ വച്ചില്ല. തുടർന്നു മാർച്ച് 31ന് കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസ് നമ്പർ 8 ഇറക്കി. വീണ്ടും ഓർഡിനൻസ് ഇറക്കിയത് അധികാര ദുർവിനിയോഗവും ഭരണഘടനാ വഞ്ചനയുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

English Summary: Kerala lok ayukta amendment