തിരുവനന്തപുരം∙ അഞ്ചു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 5 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എച്ച്എസ്–വിശ്വകർമ, എൽസി/എഐ, മു‍സ്‍ലിം), കാസർകോട്, കണ്ണൂർ ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് | PSC exam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അഞ്ചു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 5 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എച്ച്എസ്–വിശ്വകർമ, എൽസി/എഐ, മു‍സ്‍ലിം), കാസർകോട്, കണ്ണൂർ ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (നാച്വറൽ സയൻസ്– മലയാളം മീഡിയം – എസ്ഐയുസി നാടാർ, ഹിന്ദുനാടാർ), കണ്ണൂർ ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്– മലയാളം മീഡിയം – പട്ടികജാതി), പാലക്കാട്, കാസർകോട് ജില്ലകളിൽ എച്ച്എസ്ടി (മാത്തമാറ്റിക്സ്– മലയാളം മീഡിയം– എസ്‍സിസിസി, എൽസി/എഐ, ഹിന്ദുനാടാർ), തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

പിഎസ്‍സി/ സെക്രട്ടേറിയേറ്റ്/ ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് /ലോക്കൽ ഫണ്ട് ഓഡിറ്റ്/ അഡ്വക്കറ്റ് ജനറൽ ഓഫിസ് എന്നിവിടങ്ങളിൽ ഓഫിസ് അറ്റൻഡന്റ്, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ, സഹകരണ മേഖലയിലെ ഏപെക്സ് സൊസൈറ്റികളിൽ അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് – പാർട്ട് 1,2,3 (ജനറൽ കാറ്റഗറി, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി ക്വോട്ട–മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ സേവനം), സഹകരണമേഖലയിലെ ഏപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലാർക്ക് – പാർട്ട് 1,2 (ജനറൽ, സൊസൈറ്റി കാറ്റഗറി), സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ അസിസ്റ്റന്റ് (പാർട്ട്–1, ജനറൽ, പാർട്ട് 2 സൊസൈറ്റി കാറ്റഗറി) എന്നീ തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ADVERTISEMENT

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (പീഡിയാട്രിക്സ്– എൽസി/എഐ), പാലക്കാട് ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം– തസ്തികമാറ്റം മുഖേന), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹിന്ദു നാടാർ), കോഴിക്കോട് ജില്ലയിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ – അറബിക് (എൽപിഎസ്– പട്ടികജാതി), കോഴിക്കോട് ജില്ലയിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി– എസ്‍സിസിസി) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ജലസേചന വകുപ്പിൽ ഓവർസീയർ /ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (സിവിൽ– നേരിട്ടുള്ള നിയമനം–വകുപ്പുതല ക്വോട്ട), ഭൂജല വകുപ്പിൽ ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) തസ്തികയിലേക്ക് ഓൺലൈൻ/ഒഎംആർ പരീക്ഷ നടത്തും.

ADVERTISEMENT

Content Highlight: PSC exam