തിരുവനന്തപുരം ∙ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകളിലെ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന എംപ്ലോയ്മെന്റ് ഡയറക്ടറുടെ നിർദേശം നടപ്പാക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ആശയക്കുഴപ്പം തുടരുന്നു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് | School temporary appointment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകളിലെ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന എംപ്ലോയ്മെന്റ് ഡയറക്ടറുടെ നിർദേശം നടപ്പാക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ആശയക്കുഴപ്പം തുടരുന്നു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തന്നെ നടത്തണമെന്നു തൊഴിൽ വകുപ്പിന്റെ കൂടി ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും ഈ കാര്യം പാടേ അവഗണിച്ചുള്ള ഉത്തരവാണു പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ ഇറക്കിയത്. 

നിയമനം വൈകാതിരിക്കാൻ ഇപ്പോൾ സ്കൂളുകൾക്കു സ്വന്തം നിലയിൽ നിയമനങ്ങൾ നടത്താമെങ്കിലും ആ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്ത് അതു വഴിയുള്ള നിയമനത്തിന് അവസരം ഒരുക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതോടെ സ്കൂൾ വഴി നിയമിക്കുന്നവർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. 

ADVERTISEMENT

എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ ഈ കാര്യങ്ങളൊന്നും ഇല്ല. എംപ്ലോയ്മെന്റ് ഡയറക്ടറുടെ കത്തിനെക്കുറിച്ചു പോലും പരാമർശമില്ല. സ്കൂളുകൾക്കു സ്വന്തം നിലയിൽ താൽക്കാലിക നിയമനം നടത്താമെന്നു വ്യക്തമാക്കുന്നതാണ് ഉത്തരവ്. 

English Summary: Confusion over school temporary appointment