തിരുവനന്തപുരം ∙ മികച്ച നടിക്കുള്ള 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് രേവതിക്ക്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണു രേവതിയെ അവാർഡിന് അർഹയാക്കിയത്. മികച്ച നടനുള്ള അവാർഡ് ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ പ്രായമേറിയ കഥാപാത്രമാണ് ബിജുവിനെ അവാർഡിന് അർഹനാക്കിയത്. | Kerala State Film Awards | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മികച്ച നടിക്കുള്ള 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് രേവതിക്ക്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണു രേവതിയെ അവാർഡിന് അർഹയാക്കിയത്. മികച്ച നടനുള്ള അവാർഡ് ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ പ്രായമേറിയ കഥാപാത്രമാണ് ബിജുവിനെ അവാർഡിന് അർഹനാക്കിയത്. ‘നായാട്ട്’,‘മധുരം’,‘തുറമുഖം’,‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത അഭിനയം ജോജുവിനെയും ഒപ്പമെത്തിച്ചു.

രേവതി, ജോജു ജോർജ്, ആർ.കെ.കൃഷാന്ദ്

വിസ്മയകരമായ ദൃശ്യാനുഭവം എന്നു ജൂറി വിശേഷിപ്പിച്ച ‘ആവാസവ്യൂഹം’ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി (സംവിധാനം ആർ.കെ.കൃഷാന്ദ്). തിരക്കഥയ്ക്കുള്ള അവാർഡും കൃഷാന്ദിന് ആണ്. ‘ജോജി’ എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി.

ADVERTISEMENT

‘ജോജി’, ‘മിന്നൽ മുരളി’ എന്നീ ചിത്രങ്ങൾക്കു നാലും ‘ചുരുളി’, ‘ചവിട്ട്’, ‘നായാട്ട്’ എന്നീ ചിത്രങ്ങൾക്കു മൂന്നും അവാർഡുകൾ ഉണ്ട്. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ നേടി.

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് സജാസ് റഹ്മാനും ഷിനോസ് റഹ്മാനും ചേർന്നു സംവിധാനം ചെയ്ത ‘ചവിട്ട്’, താര രാമാനുജന്റെ ‘നിഷിദ്ധോ’ എന്നിവ പങ്കിട്ടു. ‘കള’ എന്ന ചിത്രത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവ നടനായി. ‘ജോജി’യിലെ മികച്ച പ്രകടനത്തിലൂടെ ഉണ്ണിമായ പ്രസാദ് സ്വഭാവ നടിയും. ഇതേ ചിത്രം ഉണ്ണിമായയുടെ ഭർത്താവും പ്രശസ്ത തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരന് തിരക്കഥയ്ക്കുള്ള (അഡാപ്റ്റേഷൻ) അവാർഡും സമ്മാനിച്ചു.

ADVERTISEMENT

‘ഹൃദയം’ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ. ‘മിന്നൽ മുരളി’യിലെ ‘രാവിൽ മയങ്ങുമീ പൂമടിയിൽ...’ എന്ന ഗാനം ആലപിച്ച പ്രദീപ് കുമാർ മികച്ച ഗായകനും ‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ‘പാൽനിലാവിൻ പൊയ്കയിൽ...’ എന്ന ഗാനം ആലപിച്ച സിതാര കൃഷ്ണകുമാർ മികച്ച ഗായികയുമായി. ‘കാടകലം’ എന്ന ചിത്രത്തിലെ ‘കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ...’ എന്ന ഗാനം രചിച്ച ബി.കെ.ഹരിനാരായണൻ ആണ് മികച്ച ഗാനരചയിതാവ്. മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിച്ചു.

English Summary: Kerala State Film Awards