തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ | Government of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവപ്പറമ്പുകളിലും മറ്റു മതപരമായ ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്. 

കുട്ടികൾ, പ്രായം ചെന്നവർ, രോഗികൾ തുടങ്ങിയവർക്ക് ഉച്ചഭാഷിണികളിൽ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കി. 2020 ലെ കേന്ദ്ര ചട്ടം പ്രകാരം സർക്കാർ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.

ADVERTISEMENT

English Summary: Noise control in worship centres